‘ഒരിക്കലെങ്കിലും ഞങ്ങളെ നിരാശപ്പെടുത്തുമോ സാർ?’ വിജയ് സേതുപതിയോട് ആരാധകരുടെ ചോദ്യം

vijay-sethupathy-anjali
SHARE

ആരാധകരെ ആവേശത്തിലാക്കി ‘മക്കൾ സെൽവ’ന്റെ പുതിയ പാട്ട്. വിജയ് സേതുപതി പ്രധാനവേഷത്തിലെത്തുന്ന സിന്ധുബാദിലെ നെഞ്ചേ ഉനക്കാഗെ എന്ന ഗാനമാണ് യൂട്യൂബിൽ എത്തിയത്. ഹരിചരണാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിവേകിന്റെ വരികൾക്കു സംഗീതം ഒരുക്കിയിരിക്കുന്നത് യുവൻ ശങ്കർരാജയാണ്. 

മികച്ച പ്രതികരണമാണു ഗാനത്തിനു ലഭിക്കുന്നത്. വിജയ് സേതുപതി, താങ്കൾ ഒരിക്കലും ആരാധകരെ നിരാശപ്പെടുത്താറില്ല എന്നാണ് ആരാധകർ പറയുന്നത്. യുവൻ ശങ്കർ രാജയുടെ മനോഹരമായ മെലഡി എന്നാണ് ആസ്വാദകരുടെ പ്രതികരണം. 

അഞ്ജലിയാണ് ചിത്രത്തിലെ നായിക. എസ്.യു. അരുൺകൂമാറാണ് സംവിധാനം. അരുൺ കുമാര്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ജൂൺ 21ന് ചിത്രം തീയറ്ററിലെത്തും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA