അപ്രതീക്ഷിതമായി സുനിൽ ഷെട്ടിയും രവീണ ടണ്ടനും; തരംഗമായി വിഡിയോ

Sunilshetty Raveena
SHARE

സോനാക്ഷി സിൻഹയും വരുൺ ശർമയും പ്രധാന വേഷത്തിലെത്തുന്ന ‘ഖാൻദാനി ശഫാഖാന’യിലെ ‘ശഹർ കി ലഡ്കി’ എന്ന ഗാനത്തിനു വൻവരവേൽപ്. ഗാനത്തിന്റെ റീമിക്സ് വരികളും സംഗീതവും തനിഷ്ക് ബാഗ്ജിയുടെതാണ്.  ബാദ്ഷാ, തുളസി കുമാർ,  അഭിജീത് , ചന്ദ്ര ദീക്ഷിത് എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. 

1996ൽ പുറത്തിറങ്ങിയ ‘രക്ഷകിലെ’താണ് ‘ശഹർ കീ ലഡ്കി’ എന്ന ഗാനം. രവീണ ടണ്ടനും സുനിൽ ഷെട്ടിയും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ‘രക്ഷക്’.  ഈ ഗാനത്തിന്റെ പുതിയ പതിപ്പാണ് ‘ഖാൻദാനി ശഫാഖാനി’യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പുതിയ പതിപ്പിലെ അവസാന ഭാഗത്ത് അതിഥി വേഷത്തിൽ രവീണയും സുനിൽ ഷെട്ടിയും എത്തുന്നത് ആരാധകരെ ഏറെ ആവേശത്തിലാക്കുന്നു. യഥാർഥ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നതു ദീപക് ചൗദരിയാണ്. 

മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഗാനം. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ഒന്നരക്കോടിയിലധികം ആളുകള്‍ കണ്ട ഗാനം മികച്ച ഡാൻസ് നമ്പരായാണ് ആസ്വാദകരുടെ വിലയിരുത്തൽ. ശിൽപി ദാസ് ഗുപ്തയാണു ചിത്രത്തിന്റെ സംവിധാനം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA