വിക്രം ആരാധകര്‍ക്ക് നിരാശപ്പെടേണ്ടി വരില്ല; അടിമുടി വീശിയടിച്ച് ഈ പ്രണയക്കാറ്റ്!

Kadaram-Kondan
SHARE

വിക്രം പ്രധാനവേഷത്തിലെത്തുന്ന ‘കദരം കൊണ്ടനി’ലെ മനോഹര പ്രണയഗാനം ഏറ്റെടുത്ത് ആരാധകർ. ‘താരമേ താരമേ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാമാണ്. വിവേകയുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ജിബ്രാനാണ്. 

മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. സിദ്ശ്രീറാമിന്റെ ആലാപനമാധുരി എത്ര പ്രശംസിച്ചാലും മതിവരില്ലെന്നാണ് ആസ്വാദകരുടെ പ്രതികരണം. ചിയാൻ വിക്രമിന്റെ വരവിനെ കാത്തിരിക്കുകയാണെന്നും വിക്രം നിരാശപ്പെടുത്തില്ലെന്ന് ഉറപ്പാണെന്നുമാണ് ആരാധകര്‍ പറയുന്നത്. അബി ഹസ്സനും അക്ഷര ഹാസനുമാണ് ഗാനരഗങ്ങളിൽ എത്തുന്നത്. 

മാന്ത്രിക മെലഡി എന്ന കുറിപ്പോടെയാണ് അണിയറപ്രവർത്തകർ ഗാനം പുറത്തുവിട്ടത്. കമൽഹാസനാണ് ചിത്രത്തിന്റെ നിർമാണം. രാജേഷ് എം. ശെൽവ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം തീയറ്ററിലെത്തും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA