പ്രതീക്ഷയ്ക്കും മുകളിലാണ് ധ്രുവ്; വിക്രം ആരാധകർ ആവേശത്തിൽ

Dhruv Vikram
SHARE

ധ്രുവ് വിക്രം നായകനാകുന്ന ആദിത്യവർമയിലെ എതർകഡീ എന്ന ഗാനത്തിന്റെ ടീസർ എത്തി. ധ്രുവ് വിക്രം തന്നെയാണു ഗാനം ആലപിച്ചിരിക്കുന്നത്. വിവേകിന്റെ വരികൾക്ക് രാധനാണു സംഗീതം. മികച്ച പ്രതികരണമാണു ഗാനത്തിന്റെ ടീസറിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. 

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആദിത്യവർമ. അഭിനയം മാത്രമല്ല, ആലാപനവും തനിക്കു വഴങ്ങുമെന്ന് തെളിയിക്കുകയാണ് ധ്രുവ് എന്നാണ് ആരാധക പക്ഷം. വിക്രം ആരാധകരെ ഒട്ടും നിരാശപ്പെടുത്തില്ല ധ്രുവ് എന്ന വിശ്വാസവും അവർക്കുണ്ട്. പ്രതീക്ഷിച്ചതിലും ഇരട്ടിയാണ് ധ്രുവിന്റെ പ്രകടനമെന്നു പറയുന്നവരും ഉണ്ട്. 

ധ്രുവ് വിക്രമിനെ നായകനാക്കി ഗിരീസായ ഒരുക്കുന്ന ചിത്രമാണ് ‘ആദിത്യ വർമ’. ബനിത സന്ധുവാണ് ചിത്രത്തിലെ നായിക. പ്രിയ ആനന്ദും ചിത്രത്തിൽ വേഷമിടുന്നു. 2017ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ‘അർജുൻ റെഡ്ഡി’യുടെ തമിഴ് പതിപ്പാണ് ചിത്രം. ഇ ഫോർ എന്റർടെയ്ൻമെന്റാണ് ചിത്രത്തിന്റെ നിർമാണം. ചിത്രം ഉടൻ തിയറ്ററിലെത്തും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA