അർജുൻ റെഡ്ഡി നായികയല്ലേ ഇത്?; നൂറല്ല, നൂറ്റൊന്നു ശതമാനമാണ് പ്രണയം!

G V Prakashkumar
SHARE

ജി.വി. പ്രകാശ് കുമാറും അർജുൻ റെഡ്ഡി നായിക ശാലിനി പാണ്ഡെയും പ്രധാന വേഷത്തിലെത്തുന്ന  ‘100 ശതമാനം കാതലി’ലെ ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ വൻവരവേൽപ്. തിരു തിരു ഗാനാത എന്ന ഗാനത്തിന്റെ ലിറിക് വിഡിയോയാണ് എത്തിയത്. ജി.വി. പ്രകാശ്കുമാർ തന്നെയാണു സംഗീതം. ഹരിണിയാണു ഗാനം ആലപിച്ചിരിക്കുന്നത്. മോഹൻരഞ്ജന്റെതാണു വരികൾ. 

മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. ജി.വി. പ്രകാശിന്റെ സംഗീതത്തെയും ഹരിണിയുടെ ആലാപന മാധുരിയെയും പ്രശംസിക്കുന്നവരാണ് ഏറെയും.

തമന്നയും നാഗ ചൈതന്യയും ഒരുമിച്ചെത്തിയ തെലുങ്ക് ചിത്രം 100%ലവിന്റെ റിമേയ്ക്കാണ് ചിത്രം. സതീഷ്, ശിവാനി, നാസർ, ജയചിത്ര, രേഖ, മനോബല എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. സുകുമാർ, ഭുവന എന്നിവർ ചേർന്നാണു നിർമാണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA