പ്രണയ തീവ്രതയിൽ ധ്രുവ് വിക്രം; അച്ഛനെ കടത്തിവെട്ടുമോ എന്ന് ആരാധകർ

Druv-Vikram
SHARE

സൂപ്പർസ്റ്റാർ  വിക്രമിന്റെ  മകൻ ധ്രുവ് വിക്രം  പ്രധാന വേഷത്തിലെത്തുന്ന  ‘ആദിത്യ  വർമ’യിലെ എദർക്കടി എന്ന  ഗാനത്തിന്റെ  ലിറിക്കൽ  വിഡിയോ  പുറത്തിറങ്ങി. ധ്രുവ് തന്നെയാണ് ആലാപനം. വിവേകിന്റെ വരികൾക്കു സംഗീതം ഒരുക്കിയിരിക്കുന്നത് രാധനാണ്. 

മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം അഞ്ചുലക്ഷത്തോളം പേർ കണ്ട ഗാനം യൂട്യൂബ് ട്രൻഡിങ്ങിലും ഇടംനേടി. അച്ഛനെയും  മകനെയും  ഒരുപോലെ  പ്രശംസിച്ചാണ് ആരാധകരുടെ കമന്റുകൾ. അച്ഛനെ  മകൻ കടത്തിവെട്ടും എന്നു പറയുന്നവരും കുറവല്ല. 

റൊമാന്റിക്  ഹീറോ  ആയി  എത്തുന്ന  ഈ  യുവതാരത്തെ  ആരാധകർ നെഞ്ചിലേറ്റിക്കഴിഞ്ഞു. നാലുമിനിട്ടു ദൈര്‍ഘ്യമുള്ള വിഡിയോയിൽ പ്രണയവും വിരഹവുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ബനിത സന്ധുവാണ് ചിത്രത്തിലെ നായിക. പ്രിയ ആനന്ദ്, രാജ എന്നിവരും ചിത്രത്തിൽ  വേഷമിടുന്നു. ഗിരീസായയാണ് ആദിത്യ വർമയുടെ സംവിധാനം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ