ഗ്ലാമർ തരംഗം; സ്റ്റൈലിഷ് ലുക്കിൽ പ്രഭാസ്; റെക്കോർഡിട്ട് ഗാനം

prabhas-saaho
SHARE

പ്രഭാസ് നായകനാകുന്ന സാഹോയിലെ ബാഡ്ബോയ് സോങ്ങിന് യൂട്യൂബിൽ വൻവരവേൽപ്. ബാദ്ഷായും നീതി മോഹനും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീജോയുടെ വരികൾക്കു ബാദ്ഷാ തന്നെയാണു സംഗീതം. 

സ്റ്റൈലിഷ് ലുക്കിലുള്ള പ്രഭാസിന്റെ വരവും ഗ്ലാമർ രംഗങ്ങളും തന്നെയാണു ഗാനത്തിന്റെ പ്രത്യേകത. ആരാധകരെ ആവേശത്തിലാക്കിയാണ് പ്രഭാസ് എത്തുന്നത്. മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം നാലുലക്ഷത്തോളം പേരാണു ഗാനം കണ്ടത്. 

‌പ്രഭാസിന്റെ ബോളിവുഡ് അരങ്ങേറ്റം വളരെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക. ജാക്കി ഷ്റോഫ്, നിതിൻ നീൽ മുകേഷ്, എവെലിൻ ശർമ, മുരളി ശർമ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. സുജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 30ന് തിയറ്ററിലെത്തും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA