മോഹിപ്പിക്കും ധനുഷിന്റെ പ്രണയം; ഗാനം ഏറ്റെടുത്ത് ആരാധകർ

Dhanush-new
SHARE

ധനുഷ് പ്രധാന വേഷത്തിലെത്തുന്ന ‘എനൈ നോക്കി പായും തോട്ട’യിലെ പുതിയ ഗാനം യുട്യൂബിൽ എത്തി. ‘അടടാ നാനാ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് നകുൽ അഭ്യങ്കാറാണ്. തമിഴനങ്ങിന്റെ വരികൾക്ക് ദർബുക ശിവയാണു സംഗീതം. 

ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. മനോഹരമായ റൊമാന്റിക് ഗാനമായാണ് ‘അടടാ നാനാ’ എത്തുന്നത്. മികച്ച പ്രതികരണം നേടി മുന്നേറുന്ന ഗാനം യൂട്യൂബ് ട്രെൻഡിങ്ങിലും ഇടംനേടി. 

മേഘ ആകാശാണ് ചിത്രത്തിലെ നായിക.ശശി കുമാർ, സെന്തിൽ വീരസാമി, സുനൈന, വേള രാമമൂർത്തി, റാണ ദഗുപതി എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ഗൗതം മേനോൻ ഒരുക്കുന്ന ‘എനൈ നോക്കി പായും തോട്ട’ സെപ്റ്റംബർ 6ന് തിയറ്ററിലെത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA