ത്രസിപ്പിച്ച് രസിപ്പിച്ച് കങ്കണ; തലൈവിയിലെ പുതിയ പാട്ടും ഹിറ്റ്; വിഡിയോ

thalaivii-song-new
SHARE

അഭിനേത്രിയും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയുടെ ജീവിതകഥ പറയുന്ന ‘തലൈവി’യിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. രാഷ്ട്രീയത്തിൽ സജീവമാകുന്നതിനു മുൻപ് ചലച്ചിത്രതാരമായിരുന്ന ജയലളിതയെ അവതരിപ്പിക്കുന്ന പാട്ടാണിത്. ‘ചലീ ചലീ’ എന്നു തുടങ്ങുന്ന പാട്ടിന് ഇർഷാദ് കമീൽ ആണ് വരികൾ കുറിച്ചിരിക്കുന്നത്. ജി.വി.പ്രകാശിന്റെ ഈണത്തിൽ സൈന്ധവി ഗാനം ആലപിച്ചിരിക്കുന്നു. 

പാട്ടിൽ നിറഞ്ഞാടുന്ന കങ്കണയെയാണു കാണാനാവുക. അഴകൊത്ത ചുവടുകളാല്‍ താരം ആരാധകരെ വിസ്മയിപ്പിച്ചിരിക്കുകയാണ്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനം ഇതിനോടകം നിരവധി ആസ്വാദകരെ സ്വന്തമാക്കിക്കഴി‍ഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ചിത്രത്തിലെ ‘നേനു ബാന്ധേ നേനു സേ’ എന്നു തുടങ്ങുന്ന ഗാനം ഈ മാസം ആദ്യവാരമാണു പുറത്തിറക്കിയത്. മികച്ച പ്രേക്ഷകസ്വീകാര്യതയോടെ പാട്ട് ട്രെന്‍ഡിങ്ങിൽ ഇടം പിടിച്ചിരുന്നു. 

16ാം വയസ്സിൽ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുകയും പിൽക്കാലത്ത് തമിഴ് സിനിമാ ലോകം തന്നെ അടക്കി വാഴുകയും ചെയ്ത ശേഷം രാഷ്ട്രീയത്തിലേക്കു കടന്ന ജയലളിതയുടെ ജീവിതം പറയുന്ന സിനിമയാണ് ‘തലൈവി’. അരവിന്ദ് സ്വാമിയാണ് ചിത്രത്തിൽ എം.ജി.ആർ ആയി വേഷമിടുന്നത്. ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും മികച്ചതുമായ വേഷമാണ് അഭിനയിച്ചു തീര്‍ത്തതെന്ന് അരവിന്ദ് സ്വാമി അടുത്തിടെ അഭിമുഖത്തിൽ പറഞ്ഞു. 

ജയലളിതയുടെ തോഴി വി.കെ.ശശികലയുടെ വേഷത്തിൽ മലയാള താരം ഷംന കാസിം (പൂർണ), എംജിആറിന്റെ ഭാര്യ ജാനകിയായി യോദ്ധയിലൂടെ മലയാള മനസ്സിൽ ചേക്കേറിയ നടി മധുബാല, കരുണാനിധിയുടെ വേഷത്തിൽ നടൻ നാസർ തുടങ്ങിയവരും അണിനിരന്ന ചിത്രമാണ് ‘തലൈവി’.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS