ആവേശം കൊള്ളിച്ച്, താളം പിടിപ്പിച്ച് ആർആർആർ പാട്ടും ഡാൻസും; തരംഗമായി വിഡിയോ

rrr-song
SHARE

രാജമൗലി ഒരുക്കുന്ന രൗദ്രം രണം രുദിരം (ആര്‍ആര്‍ആര്‍) എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ പാട്ടും നൃത്തവും ആരാധകർക്കിടയിൽ തരംഗമാകുന്നു. പുറത്തിറങ്ങിയതു മുതൽ ട്രെൻഡിങ്ങിൽ തുടരുന്ന പാട്ട് പ്രേക്ഷകരെ താളം പിടിപ്പിക്കുകയാണ്. അഞ്ച് ഭാഷകളിലായാണ് ഗാനം ഒരുക്കിയിരിക്കുന്നത്. 

ആർആർആറിലെ പാട്ടിന്റെ മലയാളം പതിപ്പിനു വരികൾ കുറിച്ചത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്. യാസിൻ നിസാറും കെ.എസ്.ഹരിശങ്കറും ചേർന്നു ഗാനം ആലപിച്ചു. രാംചരണും ജൂനിയര്‍ എൻ.ടി.ആറും മൽസരിച്ചു ചുവടുവയ്ക്കുന്നതിന്റെ രംഗങ്ങളാണ് പാട്ടിൽ. ഇതിനോടകം ദശലക്ഷക്കണക്കിന് ആസ്വാദകരെയും പാട്ട് സ്വന്തമാക്കിക്കഴിഞ്ഞു. 

300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രാംചരണും ജൂനിയര്‍ എൻ.ടി.ആറും ആണ് പ്രധാന വേഷത്തിലെത്തുന്നത്. 1920കളിലെ അല്ലൂരി സീതാരാമ രാജു (രാം ചരൺ), കോമരം ഭീം (ജൂനിയര്‍ എൻ.ടി.ആർ) എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്കു നേതൃത്വം കൊടുത്തവരാണ് കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവർ.

ചിത്രത്തിൽ അജയ് ദേവ്ഗൺ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ‌രാം ചരണിന്റെ നായികയായി ആലിയ ഭട്ട് ആണ് എത്തുന്നത്. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് നടന്‍ സമുദ്രക്കനി, ശ്രീയ ശരൺ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA