അൽഫോൻസ് ജോസഫിന്റെ സംഗീതത്തിൽ പന്ത്രണ്ടിലെ പാട്ട്; ലിറിക്കൽ വിഡിയോ

Panthrand-new-song
SHARE

വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ, ദേവ് മോഹൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പന്ത്രണ്ടി’ലെ പുതിയ ഗാനം പുറത്തിറങ്ങി. ‘പടകൾ ഉണരേ’ എന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകർക്കരികിലെത്തിയത്. ജോ പോൾ വരികൾ കുറിച്ച പാട്ടിന് അൽഫോൻസ് ജോസഫ് ഈണമൊരുക്കി. ഹെക്ടർ ലെവിസ് ആണ് ഗാനം ആലപിച്ചത്. 

‘പടകൾ ഉണരേ’ ഇതിനകം നിരവധി ആസ്വാദകരെ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളോടെ പാട്ട് ട്രെൻഡിങ്ങിൽ ഇടംപിടിച്ചിരിക്കുകയാണ്. ജോ പോളിനെക്കൂടാതെ ബി.കെ.ഹരിനാരായണനും പന്ത്രണ്ടിനു വേണ്ടി പാട്ടുകൾ എഴുതിയിട്ടുണ്ട്. ചിത്രത്തിലെ എല്ലാ പാട്ടുകളുടെയും ഒറിജിനൽ സൗണ്ട് ട്രാക്ക് അടുത്തിടെ പുറത്തിറങ്ങിയിരുന്നു.  

സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് പന്ത്രണ്ടിലെ മറ്റു താരങ്ങൾ. സ്കൈ പാസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ നിർവഹിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS