കരയിപ്പിച്ച് കമൽ, അരക്കോടി പ്രേക്ഷകരെ നേടി ‘വിക്രം’ പാട്ട്; വിഡിയോ

Porkanda-Singam
SHARE

കമൽ ഹാസൻ നായകനായെത്തുന്ന ‘വിക്രം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘പോർകണ്ട സിങ്കം’ എന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകർക്കരികിലെത്തിയത്. വിഷ്ണു എടവൺ വരികൾ കുറിച്ച പാട്ടിന് അനിരുദ്ധ് രവിചന്ദർ ഈണമൊരുക്കിയിരിക്കുന്നു. രവി ജി ആണ് ഗാനം ആലപിച്ചത്. 

പാട്ട് ഇതിനകം 50 ലക്ഷത്തിലധികം പ്രേക്ഷകരെ സ്വന്തമാക്കിക്കഴിഞ്ഞു. ‌‌‌‌പുത്രവാത്സല്യത്തിന്റെ വൈകാരികഭാവങ്ങളാണ് പാട്ടിൽ നിറയുന്നത്. കമല്‍ ഹാസൻ കരയിപ്പിച്ചുവെന്നാണ് പാട്ടിനു ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെയും. മികച്ച പ്രതികരണങ്ങളോടെ ‘പോർകണ്ട സിങ്കം’ ഇപ്പോൾ ട്രെൻഡിങ്ങിലാണ്. 

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിക്രം’. കമൽ ഹാസനൊപ്പം വിജയ് സേതുപതി, മലയാള താരങ്ങളായ ഫഹദ് ഫാസിൽ, കാളിദാസ് ജയറാം, ചെമ്പൻ വിനോദ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അമ്പരപ്പിക്കുന്ന ആഡംബരം; നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച വീട്

MORE VIDEOS