താളം പിടിപ്പിച്ച്, ചുവടുവച്ച് വിഷ്ണുവും കൂട്ടരും; ട്രെൻഡിങ് ആയി കുറിപ്പാട്ട്

kurippattu
SHARE

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായെത്തുന്ന ‘കുറി’യിലെ പ്രേമോ ഗാനം പുറത്തിറങ്ങി. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് വിനു തോമസ് ഈണമൊരുക്കിയ ഗാനമാണിത്. വിനീത് ശ്രീനിവാസനും അഞ്ജു ജോസഫും മത്തായി സുനിലും ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നു. വിഷ്ണുവിന്റെയും കൂട്ടരുടെയും താളം പിടിപ്പിക്കും ചുവടുകളാണ് പാട്ടിന്റെ മുഖ്യ ആകർഷണം. 

കുറിപ്പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. ട്രെൻഡിങ്ങിൽ ഇടം പിടിച്ച ഗാനം നിരവധി പ്രേക്ഷകരെ സ്വന്തമാക്കിയിരിക്കുകയാണ്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘താലിമാല’ പാട്ടും പ്രേക്ഷകർ ഏറ്റടുത്തിരുന്നു. ഹരിചരൺ ആണ് ഗാനം ആലപിച്ചത്. ‘താലിമാല’യുടെ ലിറിക്കൽ വിഡിയോ ആണ് പുറത്തിറങ്ങിയത്. 

വിഷ്ണു ഉണ്ണികൃഷ്ണൻ പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ‘കുറി’. വിഷ്ണുവിനൊപ്പം സുരഭി ലക്ഷ്മി, അഥിതി രവി, വിഷ്ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. സന്തോഷ് സി.പിള്ളയാണ് ഛായാഗ്രഹണം. എഡിറ്റിങ്: റഷിന്‍ അഹമ്മദ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS