ദേവദൂതർ പാടി.....; ആടിത്തിമിർത്ത് ചാക്കോച്ചൻ, പാട്ടുമായി ‘ന്നാ താൻ കേസ് കൊട്’, വിഡിയോ

devadoothar-song2
SHARE

കുഞ്ചാക്കോ ബോബൻ വേറിട്ട ഗെറ്റപ്പിലെത്തുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ഒരു തലമുറയൊന്നാകെ നെഞ്ചേറ്റിയ ‘ദേവദൂതർ പാടി’ എന്ന സൂപ്പർഹിറ്റ് ഗാനമാണ് വീണ്ടും ആസ്വാദകർക്കരികിൽ എത്തിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ചുവടുകളാണ് പാട്ടിന്റെ മുഖ്യാകർഷണം. തുടക്കം മുതൽ ഒടുക്കം വരെ നടൻ പാട്ടിനൊപ്പം ചുവടുവയ്ക്കുന്നു. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനം ഇപ്പോൾ ട്രെൻഡിങ്ങിൽ ആണ്. 

1985ൽ പുറത്തിറങ്ങിയ ‘കാതോടു കാതോരം’ എന്ന ചിത്രത്തിലേതാണ് ‘ദേവദൂതർ പാടി’ എന്ന ഗാനം. ഒഎൻവി കുറുപ്പിന്റെ വരികൾക്ക് ഔസേപ്പച്ചന്‍ ഈണമൊരുക്കിയ ഗാനം കെ.ജെ.യേശുദാസ് ആണ് ചിത്രത്തിനു വേണ്ടി ആലപിച്ചത്. ഇപ്പോൾ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകർക്കരികിലെത്തിയ പാട്ടിന്റെ പുതിയ പതിപ്പ് ബിജു നാരായണൻ ആണ് ആലപിച്ചത്. ഡോൺ വിൻസെന്റ് സംഗീതമൊരുക്കുന്ന ചിത്രത്തിലെ ‘ആടലോടകം’ എന്ന പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ത്രില്ലർ ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. കാസർകോടുകാരനായ രാജീവൻ എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ എത്തുന്നു. കുഞ്ചാക്കോ ബോബന്റെ അഭിനയജീവിതത്തിലെ ഏറ്റവും വേറിട്ട കഥാപാത്രങ്ങളിലൊന്നാകും രാജീവൻ. ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ‘സൂപ്പർ ഡീലക്സ്’, ‘വിക്രം’ എന്നീ ചിത്രങ്ങളിലൂടെ‌ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കർ അഭിനയിക്കുന്ന ആദ്യ മലയാള ചലച്ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}