‘ഡാൻസ് അറിയില്ലെന്നു പറഞ്ഞ് പറ്റിക്കുവായിരുന്നു അല്ലേ?’; ടൊവിനോയുടെ പ്രകടനം കണ്ട് കണ്ണ് തള്ളി ആരാധകർ

Ndaakkippaattu-video
SHARE

ടോവിനോ തോമസ് നായകനായെത്തുന്ന ‘തല്ലുമാല’യിലെ പുതിയഗാനം പ്രേക്ഷകർക്കരികിൽ. ‘ണ്ടാക്കിപ്പാട്ട്’ എന്ന േപരിൽ റിലീസ് ചെയ്ത ഗാനം വിഷ്ണു വിജയ്, മുഹ്സിൻ പെരാരി, ലുക്മാൻ അവറാൻ, ഗോകുലൻ, ബിനു പപ്പു, ഷെമ്പഗരാജ്, സന്തോഷ് ഹരിഹരൻ, ശ്രീരാജ്, സ്വാതി ദാസ്, ഓസ്റ്റിൻ ഡാൻ, അദ്രി ജോ എന്നിവർ ചേർന്നാണ് ആലപിച്ചത്. മു.രി വരികൾ കുറിച്ച പാട്ടിന് വിഷ്ണു വിജയ് ഈണമൊരുക്കിയിരിക്കുന്നു. 

‘ണ്ടാക്കിപ്പാട്ട്’ മണിക്കൂറുകൾക്കകം മില്യണിലധികം പ്രേക്ഷകരെ നേടിക്കഴിഞ്ഞു. പാട്ട് ഇപ്പോൾ ട്രെൻഡിങ്ങിൽ ആണ്. ടൊവിനോയുടെയും ഷൈൻ ടോമിന്റെയും തകർപ്പൻ ചുവടുകളാണ് ഗാനത്തിന്റെ പ്രധാന ആകർഷണം. ‘ഡാൻസ് അറിയില്ലെന്നു പറഞ്ഞ് പറ്റിക്കുവായിരുന്നു അല്ലേ’ എന്നു ചോദിച്ചാണ് ആരാധകർ ടൊവിനോയുടെ പ്രകടനത്തെ പ്രശംസിക്കുന്നത്. പാട്ട് ഇതിനകം വൈറൽ ആയിക്കഴിഞ്ഞു. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘കണ്ണിൽ പെട്ടോളെ’ എന്ന ഗാനവും ശ്രദ്ധേയമായിരുന്നു. 

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തല്ലുമാല’. മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്ന് കഥയൊരുക്കുന്ന ചിത്രം ആഷിക് ഉസ്മാന്‍ നിര്‍മിക്കുന്നു. കല്യാണി പ്രിയദർശൻ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ്. എഡിറ്റിങ് നിഷാദ് യൂസഫ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA