വീണ്ടും ഇന്റിമേറ്റ് രംഗങ്ങളിൽ തിളങ്ങി ചാക്കോച്ചന്‍; ഒറ്റിലെ പാട്ട് പുറത്ത്

ottu-new-song
SHARE

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ‘ഒറ്റ്’ എന്ന ചിത്രത്തിലെ പ്രണയഗാനം ഏറ്റെടുത്ത് പ്രേക്ഷകർ. ‘ഒരുമുഖം മനം തിരഞ്ഞിതാ’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകർക്കരികിലെത്തിയത്. വിനായക് ശശികുമാറിന്റെ വരികൾക്ക് അരുൾരാജ് കെന്നഡി ഈണമൊരുക്കിയിരിക്കുന്നു. കെ.എസ്.ഹരിശങ്കർ ആണ് ഗാനം ആലപിച്ചത്. 

പാട്ട് ഇതിനകം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. അതിമനോഹര പ്രണയരംഗങ്ങളാണ് ഗാനരംഗത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ ‘ഒരേ നോക്കിൽ’ എന്ന പ്രണയഗാനവും പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. 

ഫെല്ലിനി ടി.പി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒറ്റ്’. കുഞ്ചാക്കോ ബോബനൊപ്പം അരവിന്ദ് സ്വാമിയും മുഖ്യവേഷത്തിലെത്തുന്നു.  ഇരുപത്തിയഞ്ച് വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് അരവിന്ദ് സ്വാമി മലയാള സിനിമയില്‍ അഭിനയിക്കുന്നത്. 

തമിഴ്-മലയാളം ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജാക്കി ഷ്രോഫും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇഷ റെബ്ബയാണ് നായിക. തമിഴിൽ ‘രെണ്ടഗം’ എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്യുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}