ADVERTISEMENT

സ്വതന്ത്ര സംഗീത ആൽബവുമായി വന്ന് ആരാധകരെ ‘പാട്ടിലാക്കി’ ബിടിഎസ് താരം ആർഎം. ‘ഇൻഡിഗോ’ എന്ന പേരിലാണ് ആൽബം. ഇതിലെ ‘വൈൽഡ് ഫ്‌ളവർ’ എന്ന ഗാനം ചുരുങ്ങിയ സമയം കൊണ്ട് ട്രെൻഡിങ്ങിൽ മുൻനിരയിലെത്തി. വൻ വരവേൽപ്പാണ് പാട്ടിന് ആർമി നൽകുന്നത്. പാട്ട് ഇതിനകം രണ്ടര കോടിയോളം പ്രേക്ഷകരെ നേടിക്കഴിഞ്ഞു. 

 

വൈൽഡ് ഫ്‌ളവറിന്റെ വരികളും ഈണവും ആഴത്തിലുള്ള ആലാപനവും തങ്ങളെ ഞെട്ടിച്ചു എന്നാണ് ലോകമെമ്പാടുമുള്ള ബിടിഎസ് ആർമി പറയുന്നത്. പ്രണയവും വിരഹവുമാണ് വൈൽഡ് ഫ്‌ളവർ പറയുന്നത്. ബിടിഎസിലെ മറ്റ് അംഗങ്ങളും ആർഎമ്മിനെ പ്രശംസിച്ചു രംഗത്തെത്തിക്കഴിഞ്ഞു. ആർഎമ്മിന്റെ ആദ്യ സോളോ ആൽബമാണിത്. 

 

ബിടിഎസ് ബാൻഡ് വേർപിരിഞ്ഞെങ്കിലും സംഘത്തിന്റെ സംഗീതജീവിത വിശേഷങ്ങളെല്ലാം ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. ബാൻഡ് രൂപീകരിച്ച് 9 വർഷം പൂർത്തിയാക്കിയ വേളയിലാണ് ഇവർ വേര്‍പിരിയൽ പ്രഖ്യാപനം നടത്തിയത്.

 

സ്വതന്ത്ര സംഗീത ജീവിതത്തിൽ കൂടുതൽ ശ്രദ്ധിക്കാനാണു ബാൻഡ് പിരിച്ചുവിടുന്നതെന്നായിരുന്നു ബിടിഎസിന്റെ വിശദീകരണം. എന്നാൽ ദക്ഷിണ കൊറിയയിലെ നിയമമനുസരിച്ച് നിർബന്ധിത സൈനിക സേവനത്തിൽ ചേരാനാണു സംഘം വേർപിരിഞ്ഞതെന്ന അനൗദ്യോഗിക പ്രഖ്യാപനങ്ങളും പുറത്തു വന്നിരുന്നു. ബിടിഎസ് താരങ്ങളെല്ലാം ഉടൻ തന്നെ സൈനികസേവനത്തിനിറങ്ങുന്നാണു റിപ്പോർട്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com