അജിത്തും മഞ്ജു വാരിയരും മുഖ്യ വേഷങ്ങളിലെത്തുന്ന ‘തുനിവി’ലെ പാട്ട് യൂട്യൂബിൽ തരംഗമാകുന്നു. ‘ചില്ലാ ചില്ലാ’ എന്ന ഗാനമാണ് പ്രേക്ഷകര്‍ക്കരികിലെത്തിയത്. വൈശാഖ് വരികള്‍ കുറിച്ച ഗാനത്തിന് ജിബ്രാൻ ഈണം പകർന്നിരിക്കുന്നു. അനിരുദ്ധ്, ജിബ്രാൻ, വൈശാഖ് എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്.
പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ ഒരു കോടിക്കടുത്ത് പ്രേക്ഷകരെ നേടിയിരിക്കുകയാണ് പാട്ട്. മികച്ച പ്രതികരണങ്ങളോടെ ട്രെൻഡിങ്ങിൽ മുൻനിരയിലുമെത്തി. അജിത്തിനൊപ്പം മഞ്ജു വാരിയരുടെ തകർപ്പൻ നൃത്തവും പാട്ടിൽ കാണാനാകും.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുനിവ്’. നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ എന്നീ സിനിമകള്‍ക്കു ശേഷം വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. അഞ്ച് ഭാഷകളില്‍ ആയിരിക്കും സിനിമയുടെ റിലീസ്. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.