ഹോട്ടായി ദീപിക, ഗ്ലാമർ തരംഗത്തിൽ വീണ്ടും പത്താനിലെ പാട്ട്; കത്തിക്കയറി ഷാറുഖും, വിഡിയോ

Pathaan-song-2
SHARE

ആരാധകലക്ഷങ്ങളെ വാരിക്കൂട്ടി യൂട്യൂബിൽ തരംഗമാവുകയാണ് പത്താനിലെ പുതിയ ഗാനം. 'കുമ്മേസേ' എന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. റിലീസ് ചെയ്തു മിനിറ്റുകൾക്കകം തന്നെ ലക്ഷക്കണക്കിനു പ്രേക്ഷകരെ പാട്ട് സ്വന്തമാക്കി. വിശാലും ശേഖറും ചേർന്നാണു പാട്ടിന് ഈണമൊരുക്കിയത്. ചൈതന്യ പ്രസാദ് വരികള്‍ കുറിച്ച ഗാനം ഹരിചരണും ശേഷാദ്രിയും സുനിത സാരഥിയും ചേര്‍ന്ന് ആലപിച്ചു. 

ഷാറുഖ് ഖാനെയും ദീപിക പദുക്കോണിനെയും പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പത്താൻ’. ചിത്രത്തിലെ ആദ്യ ഗാനമായ ‘ബേഷറം രംഗം’ ദീപികയുടെ വസ്ത്രധാരണത്തെച്ചൊല്ലി വിവാദത്തിലായതാണ്. ഗാനരംഗത്തിൽ ദീപിക ധരിച്ച കാവി നിറത്തിലുള്ള ബിക്കീനിയാണ് പ്രതിഷേധത്തിനു കാരണമായത്. നടിയുടെ വസ്ത്രധാരണം പ്രതിഷേധാർഹമാണെന്നും ഗാനം ചിത്രീകരിച്ചത് ‘മലിനമായ മാനസികാവസ്ഥ’യിൽ നിന്നാണെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പ്രതികരിച്ചിരുന്നു. 

വിവാദങ്ങൾ ചൂടുപിടിക്കുന്നതിനിടയിലാണ് പത്താനിലെ പുതിയ ഗാനം പുറത്തുവന്നത്. ദീപികയുടെയും ഷാറുഖിന്റെയും ചടുലമായ ചുവടുകളും ഗ്ലാമർ ലുക്കും തന്നെയാണ് ഈ പാട്ടിന്റെയും മുഖ്യാകർഷണം. ആദ്യഗാനമെന്നതുപോലെ 'കുമ്മേസേ' എന്ന ഗാനവും പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. പത്താന്റെ റിലീസിനു വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. ജനുവരി 25ന് ചിത്രം പ്രദർശനത്തിനെത്തും. ജോണ്‍ എബ്രഹാം ചിത്രത്തില്‍ വില്ലനായെത്തുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS