ശകുന്തളയായി സമാന്ത; മനം കവർന്ന് പുത്തൻ ലുക്ക്, ശാകുന്തളത്തിലെ പാട്ട് ശ്രദ്ധേയം

sakunthala-song
SHARE

സമാന്ത ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം 'ശാകുന്തള'ത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ശകുന്തളയുടെ കഥപറയുന്ന ഗാനം ആലപിച്ചിരിക്കുന്നത് രമ്യ ബെഹറ ആണ്. മണി ശർമ്മ സംഗീതം നൽകിയ ഗാനത്തിന് ചൈതന്യ പ്രസാദ് വരികൾ കുറിച്ചിരിക്കുന്നു. പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് റിലീസ് ചെയ്തത്. ശകുന്തളയായെത്തിയ സമാന്ത തന്നെയാണ് പാട്ടിലെ മുഖ്യാകർഷണം. പാട്ട് ഇതിനകം ആസ്വാദകശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.

ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ശാകുന്തളം’. 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ദേവ് മോഹൻ ചിത്രത്തിൽ ദുഷ്യന്തനായി വേഷമിടുന്നു. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന 'ശാകുന്തളം' ഫെബ്രുവരി 17ന് പ്രദർശനത്തിനെത്തും. 

അല്ലു അര്‍ഹ, സച്ചിന്‍ ഖേഡേക്കര്‍, കബീര്‍ ബേദി, ഡോ. എം മോഹന്‍ ബാബു, പ്രകാശ് രാജ്, മധുബാല, ഗൗതമി, അദിതി ബാലന്‍, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS