താളം പിടിപ്പിച്ച് പള്ളിപ്പെരുന്നാൾ പാട്ടുമായി ‘ജാക്‌സണ്‍ ബസാര്‍ യൂത്ത്’; വിഡിയോ ഹിറ്റ്

pallipperunnal-song
SHARE

ആസ്വാദകരെ താളം പിടിപ്പിച്ച് ജാക്‌സണ്‍ ബസാര്‍ യൂത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. പള്ളിപ്പെരുന്നാളിന്റെ പശ്ചാത്തലത്തിലാണ് പാട്ട് അവതരിപ്പിച്ചിരിക്കുന്നത്. സുഹൈല്‍ കോയ വരികൾ കുറിച്ച പാട്ടിന് ഗോവിന്ദ് വസന്ത ഈണം പകർന്നാലപിച്ചു. മത്തായി സുനിലും ആലാപനത്തിൽ പങ്കുചേർന്നിട്ടുണ്ട്. ആഘോഷരാവിന്റെ ദൃശ്യങ്ങളാണു പാട്ടിൽ നിറയുന്നത്. ചുരുങ്ങിയ സമയം കൊണ്ടു പാട്ട് ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. 

നവാഗതനായ ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജാക്‌സണ്‍ ബസാര്‍ യൂത്ത്’. ലുക്മാന്‍ അവറാന്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ചിന്നു ചാന്ദിനി, അഭിരാം രാധാകൃഷ്ണന്‍ എന്നിവര്‍ പ്രാധാന കഥാപാത്രങ്ങളായി എത്തുന്നു. ഉസ്മാന്‍ മാരാത്ത് ആണ് രചന. ഛായാഗ്രഹണം: കണ്ണന്‍ പട്ടേരി. അപ്പു എന്‍ ഭട്ടത്തിരി, ഷൈജാസ് എന്നിവര്‍ ചേര്‍ന്നാണു ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത്. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കരിയ ചിത്രം നിർമിച്ചിരിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS