ADVERTISEMENT

നടൻ ദുൽഖർ സൽമാൻ അഭിനയിച്ച പ്രണയ സംഗീത ആൽബം ആസ്വദകഹൃദയങ്ങൾ കീഴടക്കുന്നു. ‘ഹീരിയേ’ എന്നു തുടങ്ങുന്ന ഹിന്ദി ഗാനമാണ് പ്രേക്ഷകർക്കരികിലെത്തിയത്. ആദിത്യ ശർമ വരികൾ കുറിച്ച പാട്ടിന് ജസ്‌ലീൻ റോയൽ ഈണമൊരുക്കി. ദുൽഖറിനൊപ്പം ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നതും ഗാനം ആലപിച്ചിരിക്കുന്നതും ജസ്‌ലീൻ ആണ്. അർജിത് സിങ് ആണ് പാട്ടിലെ പുരുഷ ശബ്ദം. 

 

ദുൽഖറിന്റെയും ജസ്‌ലീന്റെയും പ്രണയവർണത്തിൽ തിളങ്ങിയ ‘ഹീരിയേ’ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേര്‍ പ്രതികരണങ്ങൾ അറിയിക്കുന്നു. താനി തൻവിർ സംവിധാനം ചെയ്ത ആൽബമാണ് ‘ഹീരിയേ’. കൗശൽ ഷാ ചിത്രീകരണവും ശ്വേത വെങ്കട് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. 

 

സിനിമയ്ക്കപ്പുറം ദുൽഖറിനെ പ്രണയരംഗത്തിൽ കാണാനായതിന്റെ സന്തോഷം ആരാധകർ പങ്കുവയ്ക്കുന്നു. ദിൻഷഗ്ന ദാ, ഖോഗയേ ഹം കഹാൻ, ഡിയർ സിന്ദഗി, സാങ് റഹിയോ, രഞ്ജ തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയതാണ് ജസ്‌ലീൻ റോയൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com