ADVERTISEMENT

ആരാധകരെ വാരിക്കൂട്ടി ദുൽഖർ സൽമാൻ ചിത്രം ‘കിങ് ഓഫ് കൊത്ത’യിലെ ‘കലാപക്കാരാ’ എന്ന പുതിയ ഗാനം. ദുൽഖറിന്റെ പിറന്നാൾ ദിനമായ ജൂലൈ 28നാണ് പാട്ട് പ്രേക്ഷകർക്കരികിലെത്തിയത്. ജോ പോൾ വരികൾ കുറിച്ച പാട്ടിന് ജേക്സ് ബിജോയ് ഈണമൊരുക്കി. ശ്രേയ ഘോഷാൽ, ബെന്നി ദയാൽ, ജേക്സ് ബിജോയ് എന്നിവർ ചേർന്നാണ് ആലാപനം. 

 

‘കലാപക്കാരാ’ ഡാൻസ് നമ്പർ മണിക്കൂറുകൾ കൊണ്ട് മില്യനിലധികം പ്രേക്ഷകരെ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകർക്കരികിലെത്തിയത്. ദുൽ‌ഖറിന്റെ ചടുലമായ നൃത്തം ഗാനരംഗത്തിൽ കാണാനാകും. തെന്നിന്ത്യൻ താരം ഋതിക സിങ് ആണ് ദുൽഖറിനൊപ്പം ചുവടുവയ്ക്കുന്നത്. 

 

അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിങ് ഓഫ് കൊത്ത’. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും ചേർന്നു ചിത്രം നിർമിക്കുന്നു. നൈല ഉഷ, ഐശ്വര്യ ലക്ഷമി, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ എന്നിവരാണു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com