കൊടുങ്കാറ്റ് പോൽ വീശിയടിച്ച് ലിയോയിലെ പാട്ട്; പാടിത്തകർത്ത് അനിരുദ്ധ്

Mail This Article
വിജയ് ചിത്രം ‘ലിയോ’യോയ്ക്കു വേണ്ടി അനിരുദ്ധ് രവിചന്ദർ ഈണം പകർന്നാലപിച്ച ഗാനം യൂട്യൂബിൽ തരംഗമാകുന്നു. ‘ബാഡ് ആസ്’ എന്ന ഗാനമാണ് പ്രേക്ഷകഹൃദയങ്ങളിൽ കത്തിക്കയറുന്നത്. വിഷ്ണു എടവൺ പാട്ടിനു വരികൾ കുറിച്ചിരിക്കുന്നു. മണിക്കൂറുകൾ കൊണ്ട് 8 മില്യനിലധികം പ്രേക്ഷകരെയാണ് ഗാനം വാരിക്കൂട്ടിയത്. അനിരുദ്ധിന്റെ പാട്ട് കേൾക്കാതിരിക്കാനാവില്ലെന്ന് ആസ്വാദകർ കുറിക്കുന്നു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലിയോ’. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദ് റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്ന് ചിത്രം നിർമിക്കുന്നു. ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസ് ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.
തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവർ ലിയോയിൽ വേഷമിടുന്നു. മനോജ് പരമഹംസയാണ് ഛായാഗ്രാഹകൻ. എഡിറ്റിങ്: ഫിലോമിൻ രാജ്.