ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ ലഹരിമരുന്നു വിപണിയിൽ ഒഴുകുന്ന പണത്തിൽ റോക്കറ്റ് കുതിപ്പ്. മൂന്നു വർഷത്തിനിടയിൽ സംസ്ഥാനത്തു പിടികൂടിയ ലഹരി ഉൽപന്നങ്ങളുടെ മൂല്യത്തിൽ മൂന്നിരട്ടിയോളം വർ‌ധന. 2016ൽ 200 കോടിയുടെ ലഹരി മരുന്നാണു പിടികൂടിയതെങ്കിൽ കഴിഞ്ഞ വർഷം ഇമിത് 650 കോടിയായി. 2017ൽ 300 കോടിയായിരുന്നു.

റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ഇരട്ടയിലധികം. കുട്ടികൾക്കു ലഹരി ഉൽപന്നങ്ങൾ വിറ്റതുമായി ബന്ധപ്പെട്ടു റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായിട്ടുണ്ട്. 2016ൽ ഇതു 2,409 ആയിരുന്നെങ്കിൽ കഴിഞ്ഞ വർഷം 2,474 ആയി. പിടിയിലായവരുടെ എണ്ണത്തിൽ 796 പേരുടെ വർധനയുണ്ടായി. 2018ൽ ഇങ്ങനെ പിടിയിലായത് 1,884 പേരാണ്.

 കഴിഞ്ഞ വർഷം മാത്രം പിടികൂടിയത്

650 കോടിയുടെ ലഹരി ഉൽപന്നങ്ങൾ കഴിഞ്ഞ വർഷം കേരളത്തിൽ 7,573 കേസുകൾ പിടിയിലായത് 7,802 പേർ
 കൂടുതൽ അറസ്റ്റ് എറണാകുളത്ത്; 922 കേസുകളിലായി 948 പ്രതികൾ

പിടികൂടിയ ലഹരി ഉൽപന്നങ്ങളുടെ കണക്ക്

വർഷം    2016                   2017                   2018

വില       200 കോടി രൂപ     300 കോടി രൂപ      650 കോടി രൂപ   

കേസ്     35,259               50,089                  79,350


 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com