ADVERTISEMENT

കൊച്ചി∙തലസ്ഥാനത്ത് ടെക്നോപാർക്കിനോടുചേർന്ന് ബ്രിഗേഡ് ഗ്രൂപ്പ് വേൾഡ് ട്രേഡ് സെന്റർ സ്ഥാപിക്കുന്നു. കൊച്ചി ഇൻഫോപാർക്കിൽ സ്ഥാപിച്ചതിനെക്കാൾ വിപുലമായിരിക്കും. ‍5–സ്റ്റാർ ഹോട്ടൽ ഉൾപ്പടെ സ്ഥാപിക്കാൻ 10–15 ഏക്കർ സ്ഥലം ലഭ്യമാക്കാനാണുദ്ദേശിക്കുന്നതെന്ന് ബ്രിഗേഡ് ഗ്രൂപ്പ് ചെയർമാൻ എം.ആർ.ജയ്ശങ്കർ അറിയിച്ചു.

ബ്രിഗേഡ് ഗ്രൂപ്പാണ് ബെംഗളൂരുവിലെ വേൾഡ് ട്രേഡ് സെന്റർ സ്ഥാപിച്ചതും ചെന്നൈയിലും ഹൈദരാബാദിലും സ്ഥാപിക്കുന്നതും. ലോകമാകെ വിവിധ നഗരങ്ങളിലുള്ള വേൾഡ് ട്രേഡ് സെന്റർ അതതിടത്തെ ഏറ്റവും പ്രമുഖ ഓഫിസ് കോംപ്ളക്സ് ആയിരിക്കും. കൊച്ചിയിൽ 500 കോടിയോളം മുതൽമുടക്കി ‘ഫോർ പോയിന്റ്സ് ബൈ ഷെറാട്ടൺ’ ഹോട്ടലും 10 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള വേൾഡ് ട്രേഡ് സെന്ററുമാണു സ്ഥാപിച്ചത്.

വൈക്കം കായൽ തീരത്ത് 16 ഏക്കറിൽ റിസോർട്ട് സ്ഥാപിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. സ്ഥലം വാങ്ങിയിട്ടുണ്ട്. അനുമതികൾ ലഭിക്കുന്ന മുറയ്ക്ക് നിർമ്മാണം ആരംഭിക്കും. നിലവിൽ ബ്രിഗേഡ് ഗ്രൂപ്പിന് ദക്ഷിണേന്ത്യയിൽ ആറ് പഞ്ചനക്ഷത്ര ഹോട്ടലുകളുണ്ട്. അഹമ്മദാബാദിലും ബെംഗളൂരുവിലും മൈസൂരിലും മറ്റുമായി പുതിയ ഹോട്ടലുകൾ സ്ഥാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com