ADVERTISEMENT
മുംബൈ ∙ ഓൺലൈൻ സിനിമ സ്ട്രീമിങ്ങിൽ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം തുടങ്ങിയ കമ്പനികളോടു മൽസരിക്കാൻ സ്വന്തം ആപ്പുമായി പ്രമുഖ ഹോം വിഡിയോ കമ്പനിയായ ഷെമാരൂ. ബോളിവുഡ് സിനിമകളുടെ വലിയ ശേഖരമുള്ള ഷെമാരൂമി ആപ്പ് ആൻഡ്രോയ്ഡിലും ഐഫോണിലും ലഭിക്കും. ഓൺലൈനായി കാണാനും സൗകര്യമുണ്ട്. ഹിന്ദി, ഗുജറാത്തി, പഞ്ചാബി സിനിമകളും, ഭക്തി വിഡിയോകളും കുട്ടികൾക്കുള്ള ഷോകളുമാണ് സ്ട്രീം ചെയ്യുക. 2000 സിനിമകളും 1500 മറ്റു ഷോകളുമാണ് ഷെമാരൂവിന്റെ ശേഖരത്തിലുള്ളത്. ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രമാണെങ്കിൽ പ്രതിമാസം 49 രൂപയും എല്ലാം കാണാൻ പ്രതിമാസം 129 രൂപയുമാണ് വരിസംഖ്യ. ഒരു വർഷത്തേക്ക് യഥാക്രമം 499 രൂപയും 999 രൂപയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com