ADVERTISEMENT

റേസിങ് ട്രാക്കുകൾ കീഴടക്കാൻ കേരളത്തിൽ നിന്നൊരു ഗോ കാർട്ട്. ആലപ്പുഴ ജില്ലയിലെ പാറ്റൂർ ശ്രീബുദ്ധ എൻജിനീയറിങ് കോളേജിലെ ബിടെക് അവസാനവർഷ വിദ്യാർഥികളാണ് ദേശീയതല റേസിങ് മത്സരത്തിനായി ഗോ കാർട്ട് സ്വന്തമായി വികസിപ്പിച്ചത്. റേസിങ് മത്സരങ്ങൾക്കു വേണ്ടി മാത്രം ഉപയോഗിക്കുന്ന ചെറിയ കാറാണിത്. 150 സിസിയും 20 ബിഎച്ച്പി ശേഷിയുമുള്ള കാറിന് മണിക്കൂറിൽ 150 കിലോമീറ്റർ വേഗം കൈവരിക്കാനാവും. കോളജിലെ മെക്കാനിക്കൽ വിഭാഗം അധ്യാപകരായ ഡോ.സെന്തിൽ ശരവണൻ, ഡോ.ശ്രീജിത്ത് മോഹൻ എന്നിവരുടെ മേൽനോട്ടത്തിലാണ് വിദ്യാർഥികൾ കാർ വികസിപ്പിച്ചത്.

റേസിങ് മത്സരത്തിന് കേരളത്തിൽ നിന്നു യോഗ്യത നേടിയത് പാറ്റൂർ കോളജ് ടീം മാത്രമാണ്. ഈ മാസം 22 മുതൽ 27 വരെ നോയിഡയിലെ രാജ്യാന്തര റേസിങ് ട്രാക്കായ ബുദ്ധ സർക്യൂട്ടിലാണ് മത്സരം. ഇതിനു മുന്നോടിയായി കോളജ് ക്യാംപസിൽ പ്രദർശന ഓട്ടം നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com