ADVERTISEMENT

വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഓഹരികളെ ലാർജ് ക്യാപ്, മിഡ് ക്യാപ് പിന്നെ സ്മോൾ ക്യാപ് എന്ന് മൂന്നായി തരം തിരിക്കാം. സ്മോൾ ക്യാപ് ഓഹരികൾ കൂടുതലായി ഉൾകൊള്ളുന്ന മ്യുച്വൽ ഫണ്ട് പദ്ധതികൾ സ്മോൾ ക്യാപ് ഫണ്ടുകളായിയി പരിഗണിക്കും. ഏകദേശം 15 വർഷം നിക്ഷേപകാലയളവു രുതിവേണം സ്മോൾ ക്യാപ്പുകളിൽ കയറുന്നത്. 

സ്മോൾ ക്യാപ് ഓഹരികൾ ലാർജ് / മിഡ് ക്യാപ്പുകളെക്കാൾ ലിക്വിഡിറ്റി കുറഞ്ഞവയും കൂടുതൽ റിസ്കുള്ളവയും  അതേസമയം ലാർജ്/ മിഡ് ക്യാപ്പുകളെക്കാൾ ആദായനിരക്കു കൂടുതലുള്ളവയും ആയിരിക്കും. ലാർജ് / മിഡ് ക്യാപുകളുടെയത്ര വിവരങ്ങൾ വിപണിയിൽ ലഭ്യമല്ല ഇവയെപ്പറ്റി എന്നതും ഇവയെക്കുറിച്ച് അല്പം ആശങ്ക നൽകുന്നുണ്ട് . 

അതിനാൽ, കുറച്ചു റിസ്കെടുക്കാൻ താല്പര്യമുള്ള  നിക്ഷേപകർക്ക് സ്മോൾ ക്യാപ് പദ്ധതികൾ ഓഹരി വിപണിയുടെ ഗുണങ്ങൾ പ്രയോജനപ്പെടുത്താൻ, ദീർഘകാല ജീവിത ആവശ്യങ്ങൾക്കു ഉപയോഗപ്പെടുത്താൻ സാധിക്കും.  ആദായനിരക്കു മാത്രമല്ല,  നിക്ഷേപത്തിന്റെ മാനദണ്ഡം. ആസ്തി-വിന്യാസം, ജീവിതാവശ്യങ്ങൾ ഏതാണ് നിർവഹിച്ചെടുക്കാനുദ്ദേശിക്കുന്നത് എന്നൊക്കെ ഇവിടെ പ്രസക്തമാണ്.

കഴിഞ്ഞ നവംബർ മുതൽ താഴോട്ടിരിക്കുന്ന സ്മോൾ ക്യാപ്പുകൾ ഒരു വിഭാഗമെന്ന നിലയിൽ 22% വീണുപോയി. വിവിധ വിപണി ക്യാപ്പുകളിൽ ഒന്നും തന്നെ തല പൊക്കിയിട്ടില്ല. 

ഏതു സ്മാൾ ക്യാപ് ഫണ്ട് വേണമെന്ന് തീരുമാനിക്കാൻ പല കാര്യങ്ങളാണ് വിപണി വിദഗ്ധർ പറഞ്ഞു വയ്ക്കുന്നത് :

ഒരു മുഴുവൻ വിപണി ചക്രം പരിഗണിച്ചാണ് സാധാരണ സ്മോൾ ക്യാപ് പദ്ധതിയുടെ ആദായനിരക്കിന്റെ പ്രകടനം വിലയിരുത്തുക. ഏകദേശം 5 വർഷം തുടർച്ചയായി ഒരേ നിലവാരത്തിൽ ആദായനിരക്കു നൽകാൻ കഴിഞ്ഞുവെങ്കിൽ പരിഗണനാർഹമാണ്. 

ഫണ്ട് മാനേജരുടെ മികവാണ് അടുത്തത്. ഏകദേശം 10 വര്ഷം ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുകയും,അതിൽ 5 വർഷമെങ്കിലും സ്മോൾ ക്യാപ് വിഭാഗത്തിൽ ആയിരിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ നല്ലതാണ്. പോർട്ടഫോളിയോ ടേണോവർ കുറവുള്ളതും നല്ല ഗവേഷണ പാടവമുള്ളതുമായ വൈദഗ്ധ്യം ഉള്ള ഫണ്ട് മാനേജർക്ക് പദ്ധതി വിജയിപ്പിക്കാനാകും. ‌

പിന്നെ പോർട്ഫോളിയോ പി/ഇയും ഓഫർ ഡോക്യൂമെന്റിലെ നിക്ഷേപ പരിധിനിർണായക വ്യവസ്ഥകളും പരിഗണന അർഹിക്കുന്നു

മറ്റൊരു പ്രത്യേകത, മ്യൂച്വൽ ഫണ്ട് പദ്ധതി ഒരേ റിസ്ക്‌ലെവലിൽ നിൽക്കുമെന്നതിനാൽ സ്മോൾ ക്യാപ് ഓഹരിയുടെ സ്മോൾ ക്യാപ് സ്വഭാവം നഷ്ടപ്പെട്ടാൽ പതിയെ പോർട്ഫോളിയോയിൽനിന്ന് ഔട്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com