ADVERTISEMENT

വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഓഹരികളെ ലാർജ് ക്യാപ്, മിഡ് ക്യാപ് പിന്നെ സ്മാൾ ക്യാപ് എന്ന് മൂന്നായി തരം തിരിക്കാം .  വിപണിമൂല്യത്തിന്റെ മുൻപന്തിയിൽ നിൽക്കുന്ന 100 ഓഹരികൾ ആണ് ലാർജ് ക്യാപ്. ഇത്തരം ഓഹരികൾ കൂടുതലായി ഉൾകൊള്ളുന്ന പോർട്ഫോളിയോ ഉള്ളവ ലാർജ് ക്യാപ് വിഭാഗത്തിൽ പെടുന്ന മ്യുച്വൽ ഫണ്ട് പദ്ധതികൾ ആയി പരിഗണിക്കും. ഈ ഓഹരികൾ, മിക്കവാറും കാലം തെളിയിച്ച ബിസിനസ്സുകളുടേതായിരിക്കും. ഏതു വ്യപണി കാലാവസ്ഥയിലും വിറ്റുമാറാവുന്ന വിധം ലിക്വിഡിറ്റി ഉള്ളവയായതിനാൽ ഈ പൊതുസ്വഭാവം അവ ഉൾകൊള്ളുന്ന ഫണ്ട് പദ്ധതികൾക്കും ഉണ്ടായിരിക്കും എന്നതിൽ തർക്കമില്ല 

കയ്യിലിരിപ്പ് ഇത്തരത്തിലാകയാൽ, മിഡ്- ക്യാപ് , സ്മോൾ- ക്യാപ് വിഭാഗങ്ങളെ അപേക്ഷിച്ച് ലാർജ് - ക്യാപ് പദ്ധതികളിൽ ആദായനിരക്കു താരതമ്യേന കുറവായിരിക്കും. റിസ്ക്‌ കുറവായതിനാൽ ആദായനിരക്കും കുറവ്, അത്ര തന്നെ. അതിനാൽ, വലിയ റിസ്കെടുക്കാൻ താൽപര്യമില്ലാത്ത സാധാരണ നിക്ഷേപകർക്ക് ലാർജ് -ക്യാപ് പദ്ധതികൾ ഓഹരി വിപണിയുടെ ഗുണങ്ങൾ പ്രയോജനപ്പെടുത്താൻ,  ദീർഘകാല ജീവിത ആവശ്യങ്ങൾക്കു ഉപയോഗപ്പെടുത്താൻ സാധിക്കും. നവനിക്ഷേപകരുടെ ആദ്യ നിക്ഷേപങ്ങൾ എത്തുന്ന ഒരു പ്രമുഖ വിഭാഗമാണ് ലാർജ് ക്യാപ് മ്യൂച്വൽ ഫണ്ടുകൾ. വിപണി വീഴ്ചയുടെ നാളുകളിൽ അടിപതറാതെ നിൽക്കാനുള്ള ഇവയുടെ മികവാണിതിന് കാരണം.

ബിഎസ്ഇ സെൻസെക്സ് സൂചിക  2018 സെപ്റ്റംബ‍ർ 19ൽ   37,121.22 എത്തിയിരുന്നു;  പിന്നീട് താഴ്ന്ന് ഫെബ്രുവരി 35,352.61 ൽ തൊട്ടതാണ് ഇപ്പോൾ 39,140.28ൽ പുതു സർക്കാരിനെ കാത്തുനിൽക്കുന്നു. 

ആസ്തിവലുപ്പത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ലാർജ് ക്യാപ് ഫണ്ടുകളിൽ സൂചികാ പദ്ധതികളെയും, ഇടിഎഫുകളെയും  ഒഴിവാക്കിയാൽ ആദ്യ പത്തെണ്ണത്തിൽ ആദിത്യ ബിർള സൺലൈഫ് ഫ്രണ്ട്‌ലൈൻ ഇക്വിറ്റി ഫണ്ട് , എസ്ബഐ ബ്ലൂചിപ് ഫണ്ട് , ഐസിഐസിഐ പ്രൂഡൻഷ്യൽ ബ്ലൂ ചിപ് ഇക്വിറ്റി ഫണ്ട്, എച്ഡിഎഫ്സി ടോപ് 100 ഫണ്ട്, ഫ്രാങ്ക്‌ളിൻ ഇന്ത്യ ബ്ലൂചിപ് ഫണ്ട് , യുടിഐ മാസ്റ്റർഷെയർ ഫണ്ട്, ആദിത്യ ബിർള ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട്, റിലയൻസ് ലാർജ് ക്യാപ് ഫണ്ട് -ആർപി , ആക്സിസ് ബ്ലൂ ചിപ് ഫണ്ട്, ഡിഎസ്പി ടോപ് ഇക്വിറ്റി റഗുലർ ഫണ്ട് എന്നിവയുണ്ട് .

 

സെൻസെക്സ് സൂചിക കഴിഞ്ഞ 1,3,5,10 വർഷങ്ങളിൽ 15.7%, 13.9%, 16%, 11.7% എന്നിങ്ങനെ ആദായനിരക്കു നൽകിയപ്പോൾ, ലാർജ് ക്യാപ് വിഭാഗം യഥാക്രമം   9.01%, 14.08%, 12.85%, 14.24% നൽകി 

ആദിത്യ ബിർള സൺ ലൈഫ്  ഫ്രണ്ട് ലൈൻ  ഇക്വിറ്റി ജി പദ്ധതി ആദായനിരക്കു കഴിഞ്ഞ 1, 3, 5,10  വർഷങ്ങളിൽ യഥാക്രമം 5.06%,12.50%, 14.11%, 16.70% എന്നിങ്ങനെ നേടി. ചെലവു നിരക്ക് 2.25 ശതമാനം.

എസ്ബിഐ ബ്ലൂചിപ് ഫണ്ട്  സമാന കാലയളവിൽ കുറിച്ചിട്ടത്  2.01%, 11.12%, 15.38%, 16.47% എന്നിങ്ങനെയും. ചെലവു നിരക്ക് 1.15 ശതമാനം.

ഐസിഐസിഐ  പ്രുഡൻഷ്യൽ ബ്ലൂചിപ് ഫണ്ട് 5.90%, 14.58%, 14.36%, 17.72%; ചെലവു നിരക്ക് 2.28

റിലയൻസ്‌ ലാർജ് ക്യാപ് ഫണ്ട് ചെലവ് നിരക്ക് 2.05; ആദായം 11.06%, 16.45%, 16.83%, 16.61%.

ഫ്രാങ്ക്‌ളിൻ ഇന്ത്യ ബ്ലൂചിപ് ഫണ്ട് ചെലവ് നിരക്ക് 1.97. സമാന കാലയളവിൽ നൽകിയത്  6.71%, 10.54%, 12.71%, 15.35% ആദായം.

എച് ഡി എഫ് സി ടോപ്  ഫണ്ട് സെപ്തംബര് 1996 ൽ വന്നത്  16,610 കോടി രൂപ ആസ്തിയുള്ളതാണ് . ഇതേ കാലയളവിൽ നൽകിയത് , 12.94%,16.58%, 14.04%, 16.94%  ആണ്. ചെലവ് നിരക്ക് 2.08

യുടിഐ മാസ്റ്റർഷെയർ സമാന കാലയളവിൽ നൽകിയത് 6.77%, 12.59%, 13.40%, 14.78%. ചെലവുനിരക്ക് 1.42.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com