ADVERTISEMENT

Q∙ എനിക്ക് ഒരു ലൈറ്റ് ആൻഡ് സൗണ്ട് ഷോപ്പ് ഉണ്ട് അതു മെച്ചപ്പെടുത്താൻ എനിക്ക് കുറച്ചു പണം വേണം  മുദ്ര ലോൺ ഇങ്ങനെ എടുക്കാമോ, എന്താണ് ചെയ്യേണ്ടത്? പ്രോജക്ട് റിപ്പോർട് വേണം എന്നറിയാം, ആരാണ് അതു തയാറാക്കുക?

A∙ ലൈറ്റ് ആൻഡ് സൗണ്ട് ഷോപ്പ് വിപുലപ്പെടുത്തുവാനോ നവീകരിക്കുവാനോ ആണെങ്കിൽ മുദ്ര പദ്ധതിയെ ആശ്രയിക്കാം. പുതുതായി തുടങ്ങുകയാണ് ഉദ്ദേശ്യം എങ്കിൽ പ്രധാനമന്ത്രിയുടെ തൊഴിൽ സൃഷ്ടി പദ്ധതി PMEGP ആയിരിക്കും ഉത്തമം. മുദ്ര യോജന പ്രകാരം  പ്രത്യേക സബ്സിഡിയോ പലിശ ഇളവോ ധനകാര്യ സ്ഥാപനങ്ങളും ഗവൺമെന്റും നൽകുന്നില്ല.

‌  ഷോപ്പ് മോഡി കൂട്ടാൻ മുദ്ര വായ്പ ലഭിക്കും. ഏതു ബാങ്കിലാണോ വായ്പ അപേക്ഷകൻ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ആ ബാങ്കിനെയാണ് ഇതിനായി സമീപിക്കേണ്ടതും. നിലവിലുള്ള സംരംഭത്തിന് വായ്പയ്ക്ക് ബാങ്കിനെ സമീപിക്കുമ്പോൾ പ്രോജക്ട് റിപ്പോർട്ടിനു പുറമേ മുൻ വർഷങ്ങളിലെ ഫൈനൽ അക്കൗണ്ട് സ്റ്റേറ്റ്മെന്റും ഐടി റിട്ടേൺ രേഖകളും കൂടി അധികമായി നൽകേണ്ടതായി വരും.

പ്രോജക്ട് റിപ്പോർട്ടുകൾ സ്വന്തം നിലയിൽ തന്നെ തയാറാക്കുന്ന അപേക്ഷകർ ഉണ്ട്. 10 ലക്ഷം രൂപയിൽ താഴെ മാത്രം പദ്ധതിച്ചെലവു വരുന്ന പ്രോജക്ട് റിപ്പോർട്ട് ആയതിനാൽ അത്യാവശ്യം വേണ്ട വിവരങ്ങൾ മാത്രം ചേർത്തു തയാറാക്കിയാൽ മതിയാകും. വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥരെ ഇതിനായി സമീപിക്കാവുന്നതാണ്. ബിസിനസ് കൺസൽറ്റന്റുമാർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ എന്നിവർ പ്രോജക്ട് റിപ്പോർട്ടുകൾ ഉണ്ടാക്കി നൽകി വരുന്നുണ്ട്. മാതൃകാ പ്രോജക്ട് റിപ്പോർട്ടുകൾ ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും അതിന്റെ താഴെത്തട്ടിലുള്ള ഓഫിസുകളിലും ലഭ്യമാണ്.

ഉത്തരം നൽകിയത്: ടി.എസ്. ചന്ദ്രൻ, ഡപ്യൂട്ടി ഡയറക്ടർ, വ്യവസായ–വാണിജ്യ വകുപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com