ADVERTISEMENT

ചുഴലിക്കാറ്റും വെള്ളപ്പൊക്കവും സാധാരണ സംഭവമായി മാറിയിട്ടുണ്ട്. പ്രവചനാതീതമായ കാലാവസ്ഥയും തൊട്ടടുത്തെത്തിയ മഴക്കാലവും പ്രകൃതിയുടെ രോഷത്തിന്റെ ഒരു ഓർമപ്പെടുത്തൽ പോലെയുണ്ടായ കേരളത്തിലെ കഴിഞ്ഞ വർഷത്തെ പ്രളയവും വെള്ളം കെട്ടിക്കിടക്കുന്ന റോഡുകളും മലവെള്ളപ്പാച്ചിൽ മൂലമുണ്ടാകുന്ന അപകടങ്ങളിൽ നിന്ന് നിങ്ങളുടെ വസ്തുവകകളെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. ഇതുകൂടാതെ, നിർഭാഗ്യവശാൽ ആരോഗ്യ സംബന്ധമായ ഒരുപിടി രോഗങ്ങൾ ഈ കാലാവസ്ഥയിൽ വർദ്ധിക്കുന്നു. മഴക്കാലത്ത് നിങ്ങൾ നേരിടേണ്ടി വരുന്ന അപകട സാധ്യതകൾ കാരണം നിങ്ങൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങളിൽനിന്ന് നിങ്ങളെ സംരക്ഷിക്കുന്നതിനായി സുരക്ഷാ കവചമായി പ്രവർത്തിക്കുന്ന ഉചിതമായ ഇൻഷുറൻസ് പരിരക്ഷ ആവശ്യമാണ്.

വാഹന ഇൻഷുറൻസ്

കനത്ത മഴയിൽ റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നത് വാഹനങ്ങളുടെ എൻജിന്റെ കേടുപാടിനു കാരണമാകുന്നു. ശരിയായ ആഡ് ഓൺ കവറേജിനോടൊപ്പം ഒരു കോംപ്രിഹെൻസിവ് മോട്ടർ ഇൻഷുറൻസ് പോളിസി, സ്വന്തം പോക്കറ്റിൽനിന്ന് വലിയ തുക ചെലവാകുന്നത് ഒഴിവാക്കുന്നു. വെള്ളത്തിൽ മുങ്ങിയതുമൂലം എൻജിൻ തകരാറിലായതിനുള്ള (ഹൈഡ്രോസ്റ്റാറ്റിക് ലോക്ക്) പരിരക്ഷയും പാർട്സുകളുടെ റിപ്പയറിനും മാറ്റിവയ്ക്കലിനുമുള്ള ഡിപ്രീസിയേഷൻ തുകയും ഒരു സ്റ്റാന്റേഡ് മോട്ടർ ഇൻഷുറൻസ് പോളിസി നൽകുന്നില്ലെന്ന് പലർക്കും അറിയില്ല. അതിനാൽ, ചെലവുകൾ സ്വന്തം കീശയിൽനിന്ന് അവർ നൽകുന്നു. അത്തരം സന്ദർഭങ്ങളിൽ വളരെ ഉപകാരപ്രദമായേക്കാവുന്ന ആഡ് ഓൺ പരിരക്ഷകൾ ഇവയാണ്:
 
ഡിപ്രീസിയേഷൻ കവർ: വാഹനത്തിന് ഭാഗികമായ നാശനഷ്ടം ഉണ്ടായാൽ, പരിശോധന നടത്തി അറ്റകുറ്റപണികൾക്കിടയിൽ മാറ്റിവെക്കുവാൻ അനുമതി ലഭിച്ചിട്ടുള്ള ഭാഗങ്ങളുടെ മുഴുവൻ അല്ലെങ്കിൽ ഭാഗീകമായ ഡിപ്രീസ്യേഷൻ തുക ഇത് കവർ ചെയ്യുന്നു
എൻജിൻ പ്രൊട്ടക്ടർ -  പ്രളയം മൂലം എൻജിനിൽ വെള്ളം കയറുക, ഓയിൽ ലീക്ക് ചെയ്ത് ഗിയർ ബോക്‌സിന് സംഭവിക്കുന്ന കേടുപാട് തുടങ്ങി എൻജിനുമായി ബന്ധപ്പെട്ട് വാഹനത്തിന് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ ഇത് കവർ ചെയ്യുന്നു.

24*7 സ്‌പോട്ട് അസിസ്റ്റൻസ് - ഇത് പോളിസിഉടമകൾക്ക് 24 മണിക്കൂറും എമർജൻസി റോഡ്‌സൈഡ് അസിസ്റ്റൻസ് നൽകുന്നു. പഞ്ചറായ ടയറുകൾ ശരിയാക്കുക, കാർ ബാറ്ററി ജമ്പ്സ്റ്റാർട്ട് ചെയ്യുക, ടോവിങ് സൗകര്യം, അപകടമുണ്ടായെങ്കിൽ ആവശ്യമായ നിയമോപദേശം മുതലായ അടിയന്തര ഘട്ടങ്ങളിൽ നൽകുന്ന സേവനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

ഹോം ഇൻഷുറൻസ്:

മിക്ക ഇന്ത്യക്കാരും തങ്ങളുടെ വരുമാനത്തിന്റെ വലിയൊരു പങ്ക് ഹോം ലോൺ ഇഎംഐ അടയ്ക്കുവാനും ഒപ്പം വീടിനുള്ളിൽ വിലപിടിപ്പുള്ള സാധനസാമഗ്രികൾ നിറയ്ക്കുവാനും ചെലവഴിക്കുന്നു. എന്നാൽ ഭൂരിഭാഗം വീട്ടുടമസ്ഥരും അത് ഉചിതമായ ഹോം ആന്റ് കണ്ടന്റ് ഇൻഷുറൻസ് പരിരക്ഷകൊണ്ട് സംരക്ഷിക്കാൻ മുതിരാറില്ല. വെള്ളപ്പൊക്കം മൂലം വെള്ളം വീട്ടിനുള്ളിൽ കയറി നാശനഷ്ടങ്ങൾ ഉണ്ടാകുന്നതിനെതിരെ ഒരു കോംപ്രിഹെൻസീവ് ഹോം ഇൻഷുറൻസിന് സംരക്ഷണം നൽകുവാൻ കഴിയും. കഴിഞ്ഞ വർഷം കേരളത്തിലുണ്ടായ പ്രളയക്കെടുതിയിൽ വീടിന്റെ സ്ട്രക്ച്ചറിന് ഉണ്ടായതിനെക്കാൾ ക്ലെയിം, ഉള്ളിലുള്ള സാധനസാമഗ്രികൾക്കായിരുന്നു.

നിങ്ങളുടെ ഇലക്‌ട്രോണിക് സാമഗ്രികൾ, വീട്ടുപകരണങ്ങൾ, സെൽഫോൺ, ലാപ്‌ടോപ്, ടിവി, ആർട്ട്, ജ്വല്ലറി പോലെ എടുത്തുകൊണ്ടുപോകാവുന്ന സാധനങ്ങൾക്ക് വെള്ളപ്പൊക്കം മൂലം തീരാനഷ്ടം സംഭവിച്ചേക്കാം. ഇതുകൊണ്ട് വീടിന്റെ പെയ്ന്റ്, ഇലക്ട്രിക്കൽ ഫിറ്റിങ്സ് തുടങ്ങിയവയ്ക്കും കേടുപാടുണ്ടായേക്കാം. ഇവിടെയാണ് ഹോം ഇൻഷുറൻസ് നിങ്ങളുടെ രക്ഷയ്ക്കെത്തുന്നത്. നിർഭാഗ്യകരമായ ഒരു സംഭവം കൊണ്ട് - പ്രകൃതിദത്തമോ അപകടമോ ആവട്ടെ, വസ്തുവകകൾക്കും അതിനുള്ളിലെ സാധനസാഗ്രികൾക്കും ഉണ്ടാകുന്ന നഷ്ടം അല്ലെങ്കിൽ കേടുപാടുകൾക്ക് ഇത് പരിരക്ഷ നൽകുന്നു.

കൂടുതൽ ആളുകൾ ജോലിതേടി വലിയ നഗരങ്ങളിലേക്ക് താമസം മാറ്റുന്നതിനാൽ വാടക വീടുകൾ തേടുന്ന പ്രവണത രാജ്യത്ത് കൂടിവരുന്നുണ്ട്. പ്രോപ്പർട്ടി ഇൻഷുറൻസ് വാങ്ങുന്ന ഭൂവുടമയ്‌ക്കോ വീട്ടുടമസ്ഥർക്കോ വേണ്ടി മാത്രമുള്ളതല്ല  ഹോം ഇൻഷുറൻസ്, വാടകയ്ക്ക് താമസിക്കുന്നവർക്കും വീടിനുള്ളിലെ സാധനസാമഗ്രികൾക്കായി ഇത് വാങ്ങാവുന്നതാണ്.നല്ലൊരു ഹോം ഇൻഷുറൻസ് പോളിസി കൊണ്ട് നിങ്ങളുടെ വീടും അതിനുള്ളിലെ സാധനസാമഗ്രികളും സുരക്ഷിതമാക്കുന്നതാണ് അഭികാമ്യം.

ഹെൽത്ത് ഇൻഷുറൻസ്:


വായുവിലൂടെയും െവെള്ളത്തിലൂടെയും പരക്കുന്ന രോഗങ്ങൾ പോലെ പല ആരോഗ്യ പ്രശ്‌നങ്ങൾ മഴക്കാലത്ത് ഉണ്ടാകും. ആർക്കും ഇവ പിടിപെടാവുന്നതാണെങ്കിലും, ഈ രോഗങ്ങൾക്കുള്ള ചികിത്സാച്ചെലവ് നിങ്ങൾക്ക് താങ്ങാവുന്നതിനും അപ്പുറമാണ്. ഔട്ട് പേഷ്യന്റ് ആണെങ്കിലും, ആശുപത്രിയിൽ  കിടന്നുള്ള ചികിത്സയാണെങ്കിലും ചെലവ് ഏറ്റവും പ്രതിവർഷം 15% വർധിക്കുന്നതിനാൽ ചെലവുകൾ വർധിച്ചുകൊണ്ടിരിക്കുന്നു. അതിനാൽ, നിങ്ങളുടെ ആശുപത്രി ചെലവുകൾ ഏറ്റെടുക്കുന്ന ഉചിതമായൊരു ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ ഉണ്ടാകേണ്ടത് പ്രധാനമാണ്, അതുവഴി ആരോഗ്യപരിപാലനത്തിന് സ്വന്തം കീശയിൽ നിന്നുള്ള ചെലവു കുറയ്ക്കാം.

ഇത് കൂടാതെ മഴക്കാലത്ത് രോഗാണുക്കളിലൂടെ പടരുന്ന അസുഖങ്ങൾക്കും ഇന്ന് ഇൻഷുറൻസ് കമ്പനികൾ കസ്റ്റമൈസ് ചെയ്ത ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്. ഒരു സമ്പൂർണ ഹെൽത്ത് ഇൻഷുറൻസ് പ്ലാനാണ് അഭികാമ്യമെങ്കിലും രോഗാണുക്കളിലൂടെ പടരുന്ന അസുഖങ്ങളെ നേരിടുവാൻ പര്യാപ്തമായ പരിരക്ഷ നൽകുന്ന ഇത്തരം ബെനഫിറ്റ് പോളിസികളെങ്കിലും എല്ലാവരും എടുത്തിരിക്കണം.

 പഴ്‌സനൽ ആക്‌സിഡന്റ് പരിരക്ഷ:

മേഘാവൃതമായ ആകാശവും കുണ്ടുംകുഴിയും നിറഞ്ഞ റോഡുകളും മൂലമുണ്ടാകുന്ന അപകടത്തിൽ സംഭവിക്കുന്ന പരുക്ക്/മരണം കൊണ്ടുണ്ടായേക്കവുന്ന സാമ്പത്തിക പ്രതിസന്ധികൾതരണം ചെയ്യാൻ പഴ്‌സനൽ ആക്‌സിഡെന്റ് പോളിസി വാങ്ങേണ്ടതാണ്. മരണം, സ്ഥിരമായ സമ്പൂർണ വൈകല്യം, ഭാഗിക വൈകല്യം, താൽക്കാലിക വൈകല്യം എന്നിവയ്ക്കെതിരെ പരിരക്ഷ നൽകുന്ന ബെനിഫിറ്റ് പോളിസിയാണിത്; അപകടം മൂലം നിങ്ങളുടേയും നിങ്ങളുടെ കുടുംബത്തിന്റേയും സാമ്പത്തിക സ്ഥിതി മോശമാകില്ലെന്ന് ഇത് ഉറപ്പ് വരുത്തുന്നു.

മഴയെ സ്വാഗതം ചെയ്യുന്നതോടൊപ്പം, അതിനൊപ്പം വരുന്ന അപകടങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തുകയും അതനുസരിച്ച് ആവശ്യത്തിന് ഇൻഷുറൻസ് എടുക്കുകയും വേണം. അപ്രകാരം ചെയ്യുന്നതുവഴി, നാശനഷ്ടമുണ്ടായാൽ ഏറ്റവും കുറവ് സാമ്പത്തിക നഷ്ടമേ ഉണ്ടാകൂ എന്ന് ഉറപ്പ് വരുത്താം. സ്വന്തം കീശയിൽ നിന്നുണ്ടാകുന്ന നഷ്ടം സംബന്ധിച്ച് ആകുലപ്പെടുന്നതിനു പകരം മഴക്കാലം ആസ്വദിക്കാൻ നിങ്ങളെ പ്രാപ്തരാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com