ADVERTISEMENT

തിരുവനന്തപുരം∙ കനത്ത ചൂടനുഭവിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് സഞ്ചാരികളെ മഴയാസ്വദിക്കാൻ ക്ഷണിക്കുന്ന മൺസൂൺ ടൂറിസം പദ്ധതിയുമായി ടൂറിസം വകുപ്പ്.  ട്രാവൽ ഏജൻസികൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോം സ്റ്റേകൾ തുടങ്ങിയവയുടെ സഹകരണത്തോടെ പ്രത്യേക ഇളവുകളോടെ മൺസൂൺ ടൂർ പാക്കേജുകൾ അവതരിപ്പിക്കും. 1500 ഹോട്ടലുകളും റിസോർട്ടുകളും പരിപാടിയിൽ പങ്കെടുക്കും. ടൂറിസം മേഖലയിലെ ഓഫ് സീസൺ മാറ്റിയെടുക്കാൻ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. 

ഹോം സ്റ്റേകൾക്ക് പങ്കാളിത്ത അനുമതി

തിരുവനന്തപുരം∙ ഹോം സ്റ്റേകൾക്ക്  ഉത്തരവാദിത്ത ടൂറിസം മിഷന്റെ കീഴിൽ പങ്കാളിത്ത അനുമതി നൽകുമെന്നു ടൂറിസം ഡയറക്ടർ പി. ബാല കിരൺ. നിലവാരപരിശോധനയ്ക്കു ശേഷം പ്ലാറ്റിനം, ഗോൾഡ്, സിൽവർ വിഭാഗങ്ങളായി തരംതിരിച്ചാണ് അനുമതി നൽകുക. 

ഹോംസ്റ്റേ പ്രൊമോട്ടർമാരുടെ സംയുക്ത സംരംഭമായ കേരള ഹാറ്റ്സിന്റെ തിരുവനന്തപുരം ചാപ്റ്റർ ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ശിൽപശാലയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  ഇന്ത്യൻ അസോസിയേഷൻ ഓഫ്  ടൂർ ഓപ്പറേറ്റേഴ്സ് വൈസ് പ്രസിഡന്റ് ഇ.എം.നജീബ്, പി.കെ.അനീഷ് കുമാർ, കേരള ഹാറ്റ്സ് ഡയറക്ടർ എം.പി.ശിവദത്തൻ, ഡോ.ബി.വിജയകുമാർ, ഡോ. ജോസഫ് ആന്റണി, ഡി.സോമൻ, മുരളി മേനോൻ, സിൽവിയ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com