ADVERTISEMENT

പാലക്കാട്∙ തമിഴ്നാട്ടിലെ പ്രധാന വ്യവസായ കേന്ദ്രങ്ങളായ തിരുപ്പൂരും കോയമ്പത്തൂരും കേന്ദ്ര ബജറ്റിൽ കാര്യമായ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. നോട്ട് നിരോധനവും ജിഎസ്ടിയും പ്രതിസന്ധിയിലാക്കിയ ഈ വ്യവസായ ലോകം കരകയറാൻ ശ്രമത്തിലാണ്.

ബംഗ്ലദേശിൽ നിന്നുള്ള തുണിത്തരങ്ങളുടെ ഇറക്കുമതിയാണു തിരൂപ്പൂരിലെ തുണി വ്യവസായത്തിനു ഭീഷണി. 2017ൽ 187 ദശലക്ഷം ഡോളറിനുള്ള ഇറക്കുമതിയാണു നടന്നത്. ഇതു 2018–19ൽ 470 ദശലക്ഷം ഡോളറായി.  ചെറുകിട വസ്ത്ര നിർമാണ കമ്പനികൾ അടച്ചുപൂട്ടലിന്റെയും തൊഴിൽ നഷ്ടത്തിന്റെയും ഭീഷണിയിലാണ്. വസ്ത്ര കയറ്റുമതിക്കു ലഭിക്കുന്ന ഇൻസെന്റീവ് നിലവിൽ 2 ശതമാനമാണ്. ഇതു 4 ശതമാനമായി വർധിപ്പിക്കുമെന്നാണു പ്രതീക്ഷ. അല്ലാത്തപക്ഷം ഇപ്പോൾ നഷ്ടത്തിലായ കമ്പനികൾ ഉടൻ പൂട്ടേണ്ടി വരും.

രാജ്യത്ത് 12 കോടി പേർക്കു തൊഴിൽ നൽകുന്ന ചെറുകിട വ്യവസായ മേഖലയെ പ്രത്യേകമായി പരിഗണിച്ച് ബജറ്റ് വിഹിതം നൽകണമെന്നാണു കോയമ്പത്തൂർ ജില്ലാ ചെറുകിട വ്യവസായ അസോസിയേഷന്റെ ആവശ്യം. വൻകിട കമ്പനികളിൽ നിന്നു കരാർ ലഭിക്കുന്ന ജോലികളാണു ചെറുകിട കമ്പനികളുടെ പ്രധാന ആശ്രയം. 

എന്നാൽ, യന്ത്രങ്ങൾക്കും തൊഴിലാളികൾക്കുമായി മുതൽമുടക്കേണ്ടി വരുന്ന ചെറുകിട കമ്പനികൾ ജോബ് വർക്കിന് 18% ജിഎസ്ടി നൽകണം. മുൻപു ജോബ് വർക്കിനു നികുതി ഉണ്ടായിരുന്നില്ല. വായ്പകളുടെ തിരിച്ചടവു മുടങ്ങിയാൽ കിട്ടാക്കടമായി മാറുന്നതിന്റെ കാലാവധി 90 ദിവസത്തിൽ നിന്നു 180 ദിവസമായി ഉയർത്തണമെന്ന ആവശ്യവും ഇവർക്കുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com