ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തെ വൈദ്യുതി വാഹനങ്ങളുടെ നാടാക്കി മാറ്റുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഓട്ടോമൊബീൽസ് ലിമിറ്റഡിന്റെ (കെഎഎൽ) ഇലക്ട്രിക് ഓട്ടോറിക്ഷയുടെ വ്യവസായ അടിസ്ഥാനത്തിലുള്ള നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനവ്യാപകമായി ഇ–വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. ഇന്ധനവില വർധനയെ ചെറുക്കാൻ ഇ–വാഹനങ്ങളിലൂടെ കഴിയും.

ഐഎസ്ആർഒ അടക്കമുള്ള സ്ഥാപനങ്ങൾ കേരള ഓട്ടോമൊബീൽസുമായി കരാറിലേർപ്പെടാൻ സന്നദ്ധമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആധുനിക മെഷീൻ ഷോപ്പിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രി ഇ.പി.ജയരാജൻ അധ്യക്ഷത വഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ,  എംഎൽഎമാരായ കെ.എ.ആൻസലൻ, സി.കെ. ഹരീന്ദ്രൻ, നെയ്യാറ്റിൻകര നഗരസഭാധ്യക്ഷ ഡബ്‌ളിയു.ആർ. ഹീബ എന്നിവർ പ്രസംഗിച്ചു. പ്രതിവർഷം 8000 ഇ–ഓട്ടോറക്ഷകൾ നിരത്തിലിറക്കാൻ കഴിയുമെന്നാണു കെഎഎല്ലിന്റെ പ്രതീക്ഷ. ആദ്യ ബാച്ചിന്റെ നിർമാണം 3 മാസത്തിനുള്ളിൽ പൂർത്തിയാകും. ഏകദേശം 2.5 ലക്ഷം രൂപയാകും വില.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com