ADVERTISEMENT
തിരുവനന്തപുരം∙ പ്രവാസി മലയാളികളിൽ നിന്ന് 74% ഓഹരി മൂലധനം സമാഹരിച്ച് എൻആർകെ ഇൻവെസ്റ്റ്മെന്റ് കമ്പനി രൂപീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിൽ 26% ഓഹരി സർക്കാരിനായിരിക്കും.എൻആർകെ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ് കമ്പനി ലിമിറ്റഡ് എന്നായിരിക്കും കമ്പനിയുടെ പേര്. ലോകകേരള സഭയുടെ സ്ഥിരം സമിതികൾ സമർപ്പിച്ച ശുപാർശകളിൽ പ്രധാനപ്പെട്ടതാണ് ഇത്തരമൊരു കമ്പനിയുടെ രൂപീകരണം.പ്രവാസി നിക്ഷേപം ഉപയോഗപ്പെടുത്തി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കുകയാണു കമ്പനിയുടെ പ്രധാന ലക്ഷ്യം. ഇതിനായി പ്രത്യേകോദ്ദേശ്യ കമ്പനിയോ സബ്സിഡിയറി കമ്പനിയോ ഹോൾഡിങ് കമ്പനിക്കു കീഴിൽ രൂപീകരിക്കാവുന്നതാണ്.എൻആർഐ ടൗൺഷിപ്പുകളുടെ നിർമാണം, പശ്ചാത്തല സൗകര്യവികസനം മുതലായ മേഖലകളിൽ പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശിച്ചാണു കമ്പനി രൂപീകരിക്കുന്നത്. കമ്പനിയുടെ സ്പെഷൽ ഓഫിസറായി നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറെ നിയമിക്കാനും തീരുമാനിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com