ADVERTISEMENT

ഇന്ത്യൻ യോഗ വെൽനെസ് സ്റ്റാർട്ടപ്പായ സർവയിൽ (SARVA) സൂപ്പർസ്റ്റാർ രജനികാന്തിന്റെ മകളായ ഐശ്വര്യ ധനുഷ് നിക്ഷേപം നടത്തുന്നു. ചരിത്രത്തിൽ ആദ്യമായി ആഗോള പോപ് താരമായ ജെന്നിഫർ ലോപ്പസ്, അമേരിക്കൻ ബേസ്ബോൾ ഇതിഹാസം അലക്സ് റോഡ്രിഗ്സ്, ബോളിവുഡ് സുന്ദരി മലൈക അറോറ, ലോകത്തിലെ ഏറ്റവും വലിയ ഫിറ്റ്നസ് ബ്രാൻഡ് ആയ സുംബ, ബോളിവുഡ് താരങ്ങളായ ഷാഹിദ് കപൂർ, മീറ കപൂർ എന്നിവർ ഒരു ഇന്ത്യൻ യോഗ ആൻഡ് വെൽനെസ് സ്റ്റാർട്ടപ് ആയ സർവയിൽ നിക്ഷേപം നടത്തിയിരുന്നു.

ഈ പുതിയ നിക്ഷേപത്തോടെ ലോകത്തെ ഏറ്റവും വിജയസാധ്യതയുള്ള സംരംഭങ്ങളിൽ ഒന്നായി സർവ മാറും. സർവയിലെ ദിവ യോഗയിൽ മലായ്ക അറോറയുമായി ചേർന്ന് ചെന്നൈയിൽ ഐശ്വര്യ ധനുഷ് യോഗ സ്റ്റുഡിയോ ആരംഭിക്കും.
അടുത്ത ഒരു മാസത്തിനുള്ളിൽ ഡൽഹി, മുംബൈ, ബെംഗളൂരു എന്നീ നഗരങ്ങളിലായി 100 സ്റ്റുഡിയോകൾ ആരംഭിക്കാൻ സർവ ലക്ഷ്യമിടുന്നു. കേരളത്തിൽ വേരുകളുള്ള സർവേഷ് ശശിയുടെ സംരംഭമാണ് സർവ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com