ADVERTISEMENT

മുംബൈ ∙ ചൈന–യുഎസ് വ്യാപാര യുദ്ധം, ഹോങ്കോങ്ങിൽ നടക്കുന്ന പ്രക്ഷോഭം എന്നിവ ഓഹരി വിപണിയെ ഉലച്ചു. സെൻസെക്സ് 623.75 പോയിന്റ് ഇടിഞ്ഞ് 36,958.16 ൽ എത്തി. ഒരു മാസത്തിനിടെ ഒറ്റ ദിവസം ഉണ്ടാകുന്ന കനത്ത തകർച്ചയാണിത്. എൻഎസ്ഇ നിഫ്റ്റി 183.30 പോയിന്റ് കുറഞ്ഞ് 10,925.85 ൽ എത്തി. സാമ്പത്തിക രംഗത്തെ മാന്ദ്യവും ആഭ്യന്തര വിപണിയെ സ്വാധീനിച്ചു.
സൂചികാധിഷ്ഠിത ഓഹരികളിൽ യേസ് ബാങ്ക്, എം ആൻഡ് എം, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, ടാറ്റാ സ്റ്റീൽ വില 10.35% വരെ താഴ്ന്നു. റിലയൻസ് ഇൻഡസ്ട്രീസ് വില 9.72% ഉയർന്നു. നഷ്ടം നേരിട്ട പ്രമുഖ സെക്ടറുകൾ: ടെലികോം, ഓട്ടോ, ഫിനാൻസ്, ഐടി, മൂലധന ഉൽപന്നങ്ങൾ.

വിപണിയിലെ തകർച്ചയിൽ നിക്ഷേപകരുടെ ആസ്തിയിൽ ഉണ്ടായ ഇടിവ് 2.21 ലക്ഷം കോടി രൂപ. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 1,39,46,997.40 കോടി രൂപയിലെത്തി.ഏഷ്യൻ, യൂറോപ്യൻ വിപണികളും ഇടിവ് നേരിട്ടു. ഡോളറുമായുള്ള വിനിമയത്തിൽ രൂപ 6 മാസത്തെ താഴ്ന്ന തലത്തിലെത്തി; 71.40. ഓഹരി വിപണിയിലെ ഇടിവും, അർജന്റീനിയൻ കറൻസിയായ പെസോയിലുണ്ടായ തകർച്ചയും രൂപയുടെ മൂല്യം ഇടിച്ചു. 62 പൈസയാണ് ഇന്നലെ മാത്രം കുറഞ്ഞത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com