ADVERTISEMENT

കൊല്ലം ∙ മീൻകറി ഇനി അനായാസം തയാറാക്കാം. മത്സ്യക്കഷണങ്ങളും കറിക്കൂട്ടും മത്സ്യഫെഡിൽ നിന്നു ലഭിക്കും. ആവശ്യത്തിനു വെള്ളം ചേർത്തു തിളപ്പിച്ചാൽ കറി റെഡി. മത്സ്യഫെഡ് ട്രീറ്റ്സ്, ഈറ്റ്സ് എന്നീ പേരുകളിൽ 7 ഇനങ്ങൾ മത്സ്യഫെഡ് വിപണിയിൽ ഇറക്കുന്നു. വിവിധയിനം സൂപ്പുകളും ഉടൻ വിപണിയിൽ എത്തുമെന്നു ചെയർമാൻ പി.പി ചിത്തരഞ്ജൻ, മാനേജിങ് ഡയറക്ടർ ലോറൻസ് ഹരോൾഡ് എന്നിവർ അറിയിച്ചു.

ട്രീറ്റ്സ്
തേങ്ങ അരച്ച കറിക്കും മുളകിട്ട കറിക്കും വറുക്കുന്നതിനും ആവശ്യമായ മാസലക്കൂട്ടുകളാണ് ‘മത്സ്യഫെഡ് ട്രീറ്റ്സ്’.

ഈറ്റ്സ്
ചെമ്മീൻ വിഭവങ്ങളാണ് ഈറ്റ്സിൽ പ്രധാനം.. ചമ്മന്തിപ്പൊടി, ചെമ്മീൻ റോസ്റ്റ്, ചെമ്മീൻ അച്ചാർ, മത്സ്യ അച്ചാർ എന്നിവയാണു ‘റെഡി ടു ഈറ്റ്’.

ഫ്രഷ്
രാസവസ്തുക്കൾ ചേർക്കാത്തതും മായം കലരാത്തതുമായ വിവിധ ഇനം മത്സ്യങ്ങൾ കഷണങ്ങളാക്കി പായ്ക്ക് ചെയ്ത് ശീതികരിച്ചു നിലവിൽ വിപണിയിലെത്തിക്കുന്നുണ്ട്. വറുക്കുന്നതിനും കറി വയ്ക്കുന്നതിനും ആവശ്യമായ വിധത്തിലാണു കഷണങ്ങളാക്കുന്നത്.

ഈറ്റ്സും ട്രീറ്റ്സും സൂപ്പർ മാർക്കറ്റുകളിൽ ലഭിക്കും. ഫ്രഷ് ലഭിക്കുന്നത് 37 ഫിഷ് മാർട്ടുകളിലൂടെ. അന്തിപ്പച്ച എന്ന പേരിൽ മൊബൈൽ ഫിഷ് മാർട്ടുകളിലും മത്സ്യം ലഭിക്കും. മൂല്യ വർധിത ഉൽപന്നങ്ങളുടെ വിപണനോദ്ഘാടനം ഇന്നു 2.30നു തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നിർവഹിക്കും. മന്ത്രി തോമസ് ഐസക് ഉൽപന്നങ്ങൾ വിപണിയിൽ ഇറക്കുന്നത് ഉദ്ഘാടനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com