ADVERTISEMENT

തിരുവനന്തപുരം∙ കേരള വികസനത്തിനു നിക്ഷേപം ആകർഷിക്കുന്നതിന് ഒക്‌ടോബർ നാലിനു ദുബായിൽ ചെറുകിട ഇടത്തരം വ്യവസായികളുടെ സമ്മേളനം നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.പ്രതിവാര സംവാദ പരിപാടിയായ ‘നാം മുന്നോട്ടി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിനു പ്രവാസി നിക്ഷേപം തേടുന്നതിന് ഇൻവെസ്റ്റ്‌മെന്റ് കമ്പനി രൂപീകരിച്ചിട്ടുണ്ട്. ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളിൽ സ്ഥിരം ഷെൽറ്ററുകൾ നിർമിക്കും. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളിലെ നിർദേശങ്ങളും പരിഗണിക്കും. മൂന്നു മാസത്തിനകം കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കും. നദികൾ പുനരുജ്ജീവിപ്പിക്കുന്നതിനു വിദേശ മലയാളികൾ, കോർപറേറ്റ് കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് എന്നിവയെല്ലാം വിനിയോഗിക്കുന്നതു പരിഗണിക്കും.

വീടുകൾ പുനർനിർമിക്കുന്നതിനു 4 ലക്ഷം രൂപയാണു നൽകുന്നത്. ആദിവാസി മേഖലയിൽ ഈ തുകയിൽ വർധന വേണ്ടിവരും.‌
പ്രീഫാബ് നിർമാണ രീതി സംബന്ധിച്ചു ജനങ്ങൾക്കിടയിൽ ബോധവൽക്കരണം ആവശ്യമാണ്. വലിയ സർക്കാർ കെട്ടിടങ്ങൾ ഇത്തരത്തിൽ നിർമിച്ചു മാതൃക കാട്ടും. ആർക്കിടെക്ടുകളും രാജ്യാന്തര ഏജൻസികളും മറ്റുമായി ചർച്ച നടത്തും.പ്രീഫാബ് നിർമാണം ആരംഭിക്കുമ്പോൾ നിർമാണ സാമഗ്രികൾ തയാറാക്കുന്ന ഫാക്ടറികളും ഇവിടെ ആരംഭിക്കേണ്ടി വരുമെന്നു മുഖ്യമന്ത്രി പറഞ്ഞു.വലിയ വീടുകൾ നിർമിക്കുന്നവരുടെ നികുതി വർധിപ്പിക്കണമെന്ന് ആസൂത്രണ ബോർഡ് മുൻ അംഗം ജി.വിജയരാഘവനും ഡോ.കെ.പി.കണ്ണനും അഭിപ്രായപ്പെട്ടു. 3000 ചതുരശ്ര അടിയുള്ള കെട്ടിടത്തിന് ഇപ്പോൾ 5000 രൂപ മാത്രമാണു നികുതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com