ADVERTISEMENT

ജനീവ ∙ സമ്പദ് വ്യവസ്ഥകളുടെ മത്സരക്ഷമത സംബന്ധിച്ച് ലോക സാമ്പത്തിക ഫോറം തയാറാക്കിയ പട്ടികയിൽ ഇന്ത്യ മുൻ കൊല്ലത്തെക്കാൾ 10 സ്ഥാനം പിന്നിലായി. യുഎസിനെ പിന്തള്ളി സിംഗപ്പൂർ ഒന്നാമതെത്തിയ പട്ടികയിൽ ഇന്ത്യ 68–ാം സ്ഥാനത്താണ്.

കൊളംബിയ, ദക്ഷിണാഫ്രിക്ക, തുർക്കി തുടങ്ങിയ വികസ്വര രാജ്യങ്ങൾ കഴിഞ്ഞ വർഷത്തെക്കാൾ മികവോടെ മുന്നിൽക്കയറിയതാണ് ഇന്ത്യയ്ക്കു സ്ഥാനം നഷ്ടപ്പെടാൻ‍ കാരണമെന്ന് സാമ്പത്തിക ഫോറം വിശദീകരിച്ചു. മത്സരക്ഷമതയിൽ നേരിയ കുറവു മാത്രമാണുള്ളത്.

സാമ്പത്തിക സ്ഥിരത, വിപണി വലുപ്പം, കോർപറേറ്റ് ഭരണക്രമം, ഓഹരിയുടമസ്ഥതാ ഭരണക്രമം, ബദൽ ഊർജ മാർഗങ്ങൾ തേടൽ, ഇന്നവേഷൻ തുടങ്ങിയ ഘടകങ്ങളിൽ ലോകരാജ്യപ്പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ തന്നെയുള്ള ഇന്ത്യയ്ക്കു വെല്ലുവിളിയായുള്ളത് ഇൻഫർമേഷൻ – കമ്യൂണിക്കേഷൻ – ടെക്നോളജി രംഗത്തെ മെല്ലേപ്പോക്കും ആരോഗ്യ രംഗത്തെ പരിതാപാവസ്ഥയും ജീവിത ദൈർഘ്യക്കുറവുമാണ്. തൊഴിൽ നൈപുണ്യം വർധിപ്പിക്കേണ്ടത് അത്യാവശ്യം. അവകാശ സംരക്ഷണം, സ്ത്രീ പങ്കാളിത്തം എന്നിവയിലും തൊഴിൽരംഗം പിന്നിലാണ്.

യോഗ്യത(മെരിറ്റ്)യ്ക്കു പരിഗണന നൽകുന്ന കാര്യത്തിൽ ഇന്ത്യയുടെ റാങ്ക് 141 ൽ 118 ആണ്. മൊത്തം റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ ഏറെ പിന്നിലാണ് അയൽ രാജ്യങ്ങൾ – ശ്രീലങ്ക (84), ബംഗ്ലദേശ് (105), നേപ്പാൾ (108), പാക്കിസ്ഥാൻ (110).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com