ADVERTISEMENT

മുംബൈ∙ ഫുൾ ചാർജിൽ 213 കിലോമീറ്റർ ഓടാൻ ശേഷിയുള്ള ടിഗോർ വൈദ്യുത കാറുമായി ടാറ്റ മോട്ടോഴ്സ്. സർക്കാരിനും ഫ്ലീറ്റ് ഉടമകൾക്കുമായാണ് നേരത്തേ ടിഗോർ ഇവി വിറ്റിരുന്നതെങ്കിൽ പുതിയ ടിഗോർ എക്സ്റ്റെൻഡഡ് റേഞ്ച് വൈദ്യുത സെഡാൻ വ്യക്തിഗത ഉപയോക്താക്കൾക്കും ലഭിക്കും. 30 നഗരങ്ങളിലും പുതിയ ടിഗോർ ഇവി ലഭ്യമാകും.

3 വേരിയന്റുകളുണ്ട്. വാണിജ്യ ഉപയോഗത്തിന്, സർക്കാർ ഇളവുകൾക്കുശേഷം 9.44 ലക്ഷം രൂപ മുതലാണു വില(‍ഡൽഹി ഷോറൂം). വ്യക്തിഗത ഉപയോഗത്തിന് 12.6 ലക്ഷം മുതൽ. 21.5 കിലോവാട്ട്അവർ ബാറ്ററി പായ്ക്കാണുള്ളത്. ഫാസ്റ്റ് ചാർജിങ്, സ്ലോ ചാർജിങ് സംവിധാനമുണ്ട്. 41 എച്ച്പി കരുത്തുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com