ADVERTISEMENT

തിരുവനന്തപുരം∙റിയൽ എസ്റ്റേറ്റ്് മേഖലയിലെ തട്ടിപ്പുകൾ തടയുന്നതിനുള്ള റിയൽ എസ്റ്റേറ്റ്് റഗുലേറ്ററി അതോറിറ്റി (റെറ)യുടെ ചെയർമാനായി മുൻ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യനെ നിയമിച്ചു സർക്കാർ ഉത്തരവായി. അംഗങ്ങളായി കോഴിക്കോട് സ്വദേശിയായ അഭിഭാഷക പ്രീതാ പി.മേനോൻ, എൻജിനീയറിങ് വിദഗ്ധൻ മാത്യു ഫ്രാൻസിസ് എന്നിവരെ നിയമിച്ചിട്ടുണ്ട്.

റിയൽ എസ്റ്റേറ്റ്് രംഗത്തെ ക്രമക്കേട് തടയാൻ അതോറിറ്റി രൂപീകരിക്കണമെന്നു കേന്ദ്ര നിയമത്തിലുണ്ട്. എന്നാൽ കേരളത്തിൽ അതോറിറ്റി രൂപീകരണം വൈകുകയായിരുന്നു. മരട് ഫ്ലാറ്റ്് പ്രശ്നം വന്നതോടെയാണു നടപടികൾ സജീവമായത്. നിയമവിരുദ്ധ നിർമാണങ്ങളും വിൽപനയും ഇതോടെ നിയന്ത്രിക്കപ്പെടുമെന്നാണു പ്രതീക്ഷ.

അതോറിറ്റിയുടെ റജിസ്ട്രേഷനുള്ളവർക്കെ കെട്ടിടനിർമാണം സാധ്യമാകൂ. നിർമാതാക്കളുടെ എല്ലാ വിവരങ്ങളും അതോറിറ്റിയുടെ വെബ്്സൈറ്റിലുണ്ടാകും. നിയമം ലംഘിക്കുന്നവർക്കു പിഴയടക്കമുള്ള ശിക്ഷയുമുണ്ട്.പി.എച്ച്.കുര്യനെ നിയമിക്കുന്നതിൽ അപാകതയില്ലെന്ന്് അഡ്വക്കറ്റ്് ജനറൽ സർക്കാരിനു നിയമോപദേശം നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com