ADVERTISEMENT

ന്യൂഡൽഹി ∙ ബിഎസ്എൻഎൽ– എംടിഎൻഎൽ കമ്പനികളുടെ രക്ഷാ പദ്ധതിയുടെ ഭാഗമായുള്ള സ്വയം വിരമിക്കൽ (വിആർഎസ്) നടപടികൾ ആരംഭിച്ചു. ഡിസംബർ 3 വരെ അപേക്ഷിക്കാം. ജനുവരി 31നാണു വിആർഎസ് പ്രാബല്യത്തിൽ വരിക. 50 വയസ്സിനു മുകളിലുള്ള  സ്ഥിരം ജീവനക്കാർക്കും മറ്റു സ്ഥാപനങ്ങളിൽ ഡപ്യൂട്ടേഷനിൽ സേവനം ചെയ്യുന്നവർക്കും അപേക്ഷിക്കാം. 70,000– 80,000 പേർ സ്വയം വിരമിക്കും എന്നാണു കരുതുന്നതെന്നു ബിഎസ്എൻഎൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ പി.കെ. പർവർ പറഞ്ഞു.

രാജ്യത്താകെ 1,57,427 ജീവനക്കാരാണു ബിഎസ്എൻഎലിനുള്ളത്. 50 നു മുകളിൽ പ്രായമുള്ളവർ 1,09,208 പേരും. ഇതിൽ ഭൂരിഭാഗവും വിആർഎസ് സ്വീകരിക്കുമെന്നാണു വിലയിരുത്തൽ. സേവനം ചെയ്ത ഓരോ വർഷവും 35 ദിവസം അടിസ്ഥാനമാക്കിയും ബാക്കിയുള്ള ഓരോ വർഷവും 25 ദിവസം അടിസ്ഥാനമാക്കിയുമാണു താൽക്കാലിക സമാശ്വാസം(എക്‌സ്‌ഗ്രേഷ്യ) നൽകുക. ബിഎസ്എൻഎൽ- എംടിഎൻഎൽ  കമ്പനികൾക്കു 69,000 കോടി രൂപയുടെ  രക്ഷാ പാക്കേജ് അടുത്തിടെയാണു  കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്.

ആദ്യ ദിനം 11453 പേർ

കോട്ടയം∙ ബിഎസ്എൻഎൽ സ്വയം വിരമിക്കൽ പദ്ധതിക്കു (വിആർഎസ്) മികച്ച പ്രതികരണം. ഇന്നലെ മുതലാണു ഓൺലൈനായി വിആർഎസിന് അപേക്ഷിക്കാൻ അവസരം ലഭിച്ചത്. ആദ്യ ദിനം 11453 പേർ രാജ്യത്ത് ആകെ അപേക്ഷ നൽകി. എങ്കിൽ ആദ്യ ദിനം തന്നെ 14 ശതമാനത്തോളം പേർ അപേക്ഷ നൽകി.മികച്ച വിആർഎസ് പാക്കേജ് ആണു കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത് എന്നാണു ജീവനക്കാരുടെ വിലയിരുത്തൽ.

ആകെ വരുമാനത്തിന്റെ 70 ശതമാനത്തോളം ജീവനക്കാർക്ക് ശമ്പളം നൽകേണ്ടി വരുന്നതിനാലാണു ഇവരുടെ എണ്ണം കുറയ്ക്കാൻ സ്വയം വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ചത്. അതിനിടെ തുടർച്ചയായ മൂന്നാം മാസവും ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പളം മുടങ്ങി. കഴിഞ്ഞ മാസം 23 നാണു ജീവനക്കാർക്കു ശമ്പളം ലഭിച്ചത്. ഈ മാസം എന്നു കിട്ടുമെന്ന് ഇപ്പോഴും ധാരണയായിട്ടില്ല.

English Summary: BSNL rolls out voluntary retirement scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com