റിലയൻസ് ഹെൽത് ഇൻഷുറൻസിന് വിലക്ക്

SHARE

ന്യൂഡൽഹി∙ അനിൽ അംബാനി നയിക്കുന്ന റിലയൻസ് ഹെൽത് ഇൻഷുറൻസ് ലിമിറ്റഡിന് (ആർഎച്ഐസിഎൽ) പുതിയ പോളിസികൾ വിപണനം ചെയ്യുന്നതിനു വിലക്ക്. കമ്പനിയുടെ മോശം സാമ്പത്തിക സ്ഥിതി കണക്കിലെടുത്താണ് ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആർഡിഎഐ) വിലക്ക്. 

ആർഎച്ഐസിഎലിന്റെ എല്ലാ പോളിസികളുടെയും ബാധ്യതയും സാമ്പത്തിക ആസ്തിയും റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിക്ക് (ആർജിഐസിഎൽ) കൈമാറാനും ഐആർഡിഎഐ നിർദേശിച്ചു. നിലവിലുള്ള പോളിസി ക്ലെയിമുകൾ സെറ്റിൽ ചെയ്യുന്നത് ആർജിഐസിഎൽ ആയിരിക്കും. ആർഎച്ഐസിഎലിന്റെ സാമ്പത്തിക നില വളരെ മോശമാണെന്ന് ഐആർഡിഎഐ വിലയിരുത്തി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA