ADVERTISEMENT

തിരുവനന്തപുരം ∙ കേരള പുനർനിർമാണത്തിനായി ലോകബാങ്ക് നൽകുന്ന വായ്പയുടെ ആദ്യഗഡുവായ1779.58 കോടി ലഭിച്ചതായി മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി ഇ.പി.ജയരാജൻ നിയമസഭയിൽ അറിയിച്ചു.അടുത്ത ഗഡുവിനുള്ള പ്രവർത്തനം നടക്കുന്നു. സംസ്ഥാനവിഹിതം ഉൾപ്പെടെ 5137.34 കോടിയാണു ലോകബാങ്ക് സഹായം. ജർമൻ ബാങ്കിൽ നിന്ന് 1458 കോടിയുടെ വായ്പയ്ക്കുള്ള ധാരണാപത്രം ഒപ്പിടാൻ അനുമതിയായി.

‘റീബിൽഡ് കേരള’ പദ്ധതികൾ വൈകുന്ന സ്ഥിതിവിശേഷമില്ലെന്നും പി.കെ.ബഷീറിന്റെ ശ്രദ്ധക്ഷണിക്കലിനു മന്ത്രി മറുപടി നൽകി.ആകെ 31,000 കോടിയാണു പ്രളയാനന്തര പുനർനിർമാണത്തിനു വേണ്ടത്. റോഡുകൾ അറ്റകുറ്റപ്പണി ചെയ്യുന്നതിനു പകരം സമഗ്രമായി പുനർനിർമിക്കുകയാണു ലക്ഷ്യം.

ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയ റോഡുകളിൽ മലപ്പുറം ജില്ലയിലെ പെരുമ്പിലാവ്-നിലമ്പൂർ റോഡ് (24.4 കി.മീ), കൊയിലാണ്ടി- എടവണ്ണ റോഡ് (32.5 കി.മീ) എന്നിവ ഉൾപ്പെടുന്നു. പൊതുമരാമത്ത്, തദ്ദേശഭരണം, ഗതാഗതം, വനം, മത്സ്യബന്ധനം വകുപ്പുകളുടെ 951.6 കോടി രൂപയുടെ പദ്ധതികൾ തത്വത്തിൽ അംഗീകരിച്ച് ഉത്തരവായി. ഇവയെല്ലാം നിർവഹണഘട്ടത്തിലേക്കു കടക്കുന്നുവെന്നു മന്ത്രി പറഞ്ഞു.

English Summary: World Bank loan for Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com