sections
MORE

മോട്ടർ ഇൻഷുറൻസ് പോളിസി പുതുക്കുമ്പോൾ ഓർമിക്കാൻ; 6 ലളിതമായ കാര്യങ്ങൾ

car-insurance
SHARE

കാർ വാങ്ങുന്ന സമയത്ത്, ഡീലർഷിപ്പ് നൽകിയ സമഗ്ര മോട്ടോർ ഇൻഷുറൻസ് പോളിസി നിങ്ങൾക്ക് ഉണ്ടായിരിക്കാം, അല്ലെങ്കിൽ നിയമപ്രകാരം നിർബന്ധമായതിനാൽ കുറഞ്ഞത് ഒരു തേഡ് പാർട്ടി ഇൻഷുറൻസ് പോളിസി എങ്കിലും ഉണ്ടായിരിക്കാം. പോളിസി കാലഹരണപ്പെടുന്നതിനു മുൻപായി മോട്ടർ ഇൻഷുറൻസ് പോളിസി പുതുക്കേണ്ടതുണ്ട്, അപകടമുണ്ടായാൽ പോളിസിയിൽ നിന്നുള്ള ആനുകൂല്യങ്ങൾക്ക് അർഹത ലഭിക്കാൻ, പോളിസി വാങ്ങിയ തീയതി മുതൽ അല്ലെങ്കിൽ നിലവിലെ പോളിസി വാങ്ങിയ തീയതിക്കുമുൻപ് പോളിസി പുതുക്കേണ്ടതുണ്ട്.

യഥാർഥത്തിൽ പോളിസി വാങ്ങുന്നതിനുമുൻപ് അവരുടെ പോളിസിയുടെ സവിശേഷതകൾ, നിബന്ധനകൾ, വ്യവസ്ഥകൾ എന്നിവ ശ്രദ്ധാപൂർവം നിരീക്ഷിക്കുകയും അതേ നിബന്ധനകളോടെ പഴയ പോളിസി പുതുക്കുകയും ചെയ്യുന്ന വളരെ കുറച്ച് ഉപഭോക്താക്കളേയുള്ളൂ. നിങ്ങളുടെ മോട്ടർ വാഹന പോളിസി പുതുക്കുന്നതു നിങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് പുനർചിന്തനം നടത്താനും പോളിസിയിൽ തുടർന്നുള്ള മാറ്റങ്ങൾ വരുത്താനും അവസരമൊരുക്കുന്നു,

ഇതു നിങ്ങളുടെ പ്രീമിയം കുറയ്ക്കുന്നതിനോ അല്ലെങ്കിൽ മോട്ടർ ഇൻഷുറൻസ് പോളിസിയിൽ ലഭ്യമായ ആഡ്-ഓൺ സവിശേഷതകളിലൂടെ പുതിയ ആനുകൂല്യങ്ങൾ നേടുന്നതിനോ സഹായിക്കുന്നു. പോളിസി പുതുക്കുമ്പോൾ ചുവടെയുള്ള 6 ലളിതമായ കാര്യങ്ങൾ പരിഗണിക്കുകയാണെങ്കിൽ നേട്ടങ്ങൾ മനസ്സിലാക്കാനും സമയത്തോടൊപ്പം പണവും ലാഭിക്കാനും സഹായിക്കും.

1-  ആഡ്-ഓൺ കവറുകൾ:- ഒരോ തവണ നിങ്ങൾ നിങ്ങളുടെ മോട്ടോർ ഇൻഷുറൻസ് പോളിസി പുതുക്കുമ്പോഴും നിങ്ങൾക്ക് പ്രയോജനകരമായ ആഡ്-ഓൺ കവറുകളെപ്പറ്റി നിങ്ങളുടെ ഇൻഷുററോട് അന്വേഷിക്കണം. ഉദാഹരണത്തിന്, നിങ്ങൾ വെള്ളപ്പൊക്കം ഉണ്ടാകുവാൻ സാധ്യതയുള്ള ഒരു പ്രദേശത്താണു താമസിക്കുന്നതെങ്കിൽ, ഹൈഡ്രോസ്റ്റാറ്റിക് ലോക്ക് കാരണം ഉണ്ടാകുന്ന നാശനഷ്ടത്തിൽ നിന്നുള്ള സംരക്ഷണത്തിനായി എൻജിന് അധിക പരിരക്ഷ എടുക്കുവാനുള്ള സൗകര്യം നിങ്ങളുടെ പോളിസിയുടെ സവിശേഷതകളിൽ ഉണ്ടായിരിക്കണം.

സീറോ ഡിപ്രീസിയേഷൻ അല്ലെങ്കിൽ ഡിപ്രീസിയേഷൻ ഷീൽഡായിരിക്കും നിങ്ങൾ വാങ്ങുവാൻ ആഗ്രഹിക്കുന്ന മറ്റൊരു ആഡ്-ഓൺ കവർ. ഈ ആഡ് ഓണിന്റെ കീഴിൽ, ക്ലെയിമിന്റെ സമയത്ത് ഇൻഷുറർ ഡിപ്രീസിയേഷൻ കണക്കാക്കാതെ വാഹനത്തിന്റെ പാർട്ടിന്റെ കമ്പോള വില നൽകുന്നു. ഓരോ ക്ലെയിമിനുമുള്ള നിർബന്ധിത ഡിഡക്ടബിൾസ് ഒഴികെ ഇതിനെ ഒരു ബംപർ ടു ബംപർ കവർ എന്ന് നിങ്ങൾക്ക് വിളിക്കാം.

2-  വോളന്ററി ഡിഡക്‌ഷൻ :- നിങ്ങളുടെ മുമ്പത്തെ മോട്ടോർ ഇൻഷുറൻസ് പോളിസിയിൽ നിങ്ങൾ  വോളന്ററി ഡിഡക്ടബിൾസ് തിരഞ്ഞെടുത്തിട്ടില്ല എങ്കിൽ, നിങ്ങൾ പോളിസി പുതുക്കുന്ന സമയത്ത് ഈ സവിശേഷത തിരഞ്ഞെടുക്കാവുന്നതാണ്. ഈ സവിശേഷത ഉപയോഗിച്ച്  നിങ്ങളുടെ പ്രീമിയം കുറയുന്നതിനാൽ , ക്ലെയിം പുതുക്കുന്ന സമയത്ത് ഒരു നിശ്ചത തുക അടയ്ക്കുവാൻ ഇൻഷൂർ ചെയ്തയാൾക്ക് സ്വമേധയ കഴിയും. ഈ സെറ്റ് ചെയ്തിട്ടുള്ള പരിധിക്ക് മുകളിലുള്ള ക്ലെയിമുകൾ ഇൻഷുറർ നൽകുന്നതാണ്. തിരഞ്ഞെടുത്ത വാഹന ഉപയോഗമുള്ള വ്യക്തികൾ സാധാരണയായി തിരഞ്ഞെടുക്കുന്ന പ്രീമിയം മൂല്യം കുറയ്ക്കാൻ വോളന്ററി ഡിഡക്ടബിൾ തിരഞ്ഞെടുക്കാവുന്നതാണ്.

3- ഒഴിവാക്കലുകൾ അറിഞ്ഞിരിക്കുക:- ഒരു മോട്ടർ ഇൻഷുറൻസ് പോളിസിയിൽ സവിശേഷതകളും അതോടൊപ്പം ഒഴിവാക്കലുകളും വിശദീകരിച്ചിരിക്കും. നിങ്ങളുടെ പോളിസിയുടെ ഒഴിവാക്കലുകളേയും ഉൾപ്പെടുത്തലുകളേയും കുറിച്ച് സ്വയം ബോധവാന്മാരായിരിക്കേണ്ടത് ഇൻഷുർ ചെയ്ത വ്യക്തി എന്ന നിലയിൽ പ്രധാനമാണ്, ഒരു പ്രാരംഭ പോയിന്റായി നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയോട് ആ പദപ്രയോഗങ്ങൾ എന്താണ് അർഥമാക്കുന്നതെന്ന് ചോദിക്കുക. നിങ്ങൾ ഇത് നേരത്തേ നഷ്ടപ്പെടുത്തിയിട്ടുണ്ടെങ്കിൽ, ഒഴിവാക്കലുകൾ മനസ്സിലാക്കുവാനുള്ള നല്ല സമയം നിങ്ങളുടെ പോളിസി പുതുക്കുമ്പോഴായിരിക്കും, ക്ലെയിമുകളുടെ സമയത്തല്ല. അടുത്ത പോളിസി കാലയളവിലേക്ക് നിങ്ങൾക്ക് എന്തെങ്കിലും നിർദ്ദിഷ്ട അംഗീകാരം വേണമെങ്കിൽ, അധിക പ്രീമിയം അടച്ചുകൊണ്ട് നിങ്ങൾക്കിത് ചേർക്കുവാൻ അഭ്യർഥിക്കാം. നിങ്ങൾക്ക് ആവശ്യമുള്ള ഒരു പരിരക്ഷ ലഭിക്കുന്നില്ല എങ്കിൽ, ആ പരിരക്ഷ ലഭിക്കാൻ സാധ്യതയുണ്ടോ എന്ന് നിങ്ങളുടെ ഇൻഷുററോട് ഉറപ്പായും ചോദിക്കുക. നിങ്ങളുടെ ഇൻഷുററുമായി കൂടിയാലോചിച്ച ശേഷം നിങ്ങളുടെ ആവശ്യങ്ങൾക്ക് ഉതകുന്ന രീതിയിൽ ഒഴിവാക്കലുകളും ഉൾപ്പെടുത്തലുകളും ഉള്ള പോളിസി തിരഞ്ഞെടുക്കുക.

4-  സാങ്കേതിക  പുരോഗതി:- സങ്കേതിക മുന്നേറ്റത്തോടെ, രാജ്യത്തെ ഇൻഷുറർമാർ നിങ്ങളുടെ സ്മാർട്ഫോണിൽ മോട്ടോർ ക്ലെയിമുകൾ റജിസ്റ്റർ ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമുള്ള ആപ്ലിക്കേഷനുകൾ ഇപ്പോൾ അവതരിപ്പിച്ചിട്ടുണ്ട്. ഈ ആപ്ലിക്കേഷനുകൾ വേഗതയോടുകൂടിയവയും ഫോട്ടോകളുടെയും വീഡിയോകളുടെയും സഹായത്തോടെ ഒരു നിശ്ചിത തുകവരെ 20 മിനിറ്റ് വേഗത്തിൽ വരെ കാഷ് ക്ലെയിമുകൾ പരിഹരിക്കുവാൻ കഴിയുന്നവയാണ്. ഇത് ക്ലെയിം സെറ്റിൽമെന്റ് സമയത്ത് നിങ്ങളുടെ സമയം ലാഭിക്കുന്നതിനാൽ നിങ്ങളുടെ ഇൻഷുറർ അത്തരം  സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടോ എന്നു പരിശോധിക്കുക. നിങ്ങൾക്ക് ഇഷ്ടമുള്ള ഇൻഷുററുമായി മുന്നോട്ടു പോകുമ്പോൾ, നടപടിക്രമങ്ങൾ പരിശോധിച്ച് ഉറപ്പാക്കുക.

5-  നോ ക്ലെയിം ബോണസ് (എൻസിബി):- മുൻ വർഷത്തേക്ക് ക്ലെയിമുകളൊന്നും ഉന്നയിക്കാത്തതിനു നിങ്ങളുടെ ഇൻഷുറൻസ് ദാതാവ് നൽകുന്ന പ്രതിഫലമാണ് എൻസിബി അഥവ നോ ക്ലെയിം ബോണസ്. അടയ്‌ക്കേണ്ട പ്രീമിയത്തിന്റെ 20-50% ആയിരിക്കും അത്. സുരക്ഷിതമായ ഡ്രൈവിങ്ങിനും ഒപ്പം ക്ലെയിമൊന്നും ഇല്ലാത്തതിനുമുള്ള ബോണസായി, ഇൻഷൂർ ചെയ്തയാൾക്ക് നൽകുന്ന പ്രോത്സാഹനമായാണ് എൻസിബി കണക്കാക്കപ്പെടുന്നത്. അടുത്ത പോളിസി കാലയളവിലേക്ക് നിങ്ങളുടെ ഇൻഷുററെ മാറ്റുവാൻ നിങ്ങൾക്ക് പദ്ധതിയുണ്ടെങ്കിലും, നിങ്ങളുടെ എൻസിബി ആനുകൂല്യങ്ങൾ ട്രാൻസ്ഫർ ചെയ്യുവാൻ കഴിയും, അതിനായി നിങ്ങളുടെ നിലവിലെ ഇൻഷുററിൽനിന്ന് ഒരു സർട്ടിഫിക്കറ്റ് നേടിയാൽ മതി.

6-  കാലാവധി തീരുന്നതിനു മുൻപു പുതുക്കുക:- നിങ്ങളുടെ മോട്ടോർ ഇൻഷുറൻസ് പോളിസിയുടെ കാലാവധി തീരുന്നതിനുമുൻപ് അത് പുതുക്കേണ്ടത് അടിസ്ഥാനപരമായി പ്രധാനമാണ്. പോളിസിയുടെ കാലാവധി കഴിഞ്ഞ് 90 ദിവസം പിന്നിട്ടാൽ, എൻസിബിക്കുള്ള അർഹത നിങ്ങൾക്ക് നഷ്ടമാകും. നിലവിലുള്ള പോളിസിയുടെ കാലാവധി തീരുന്നതിനുമുൻപു തന്നെ നിങ്ങളുടെ ഇൻഷുറൻസ് പോളിസി പുതുക്കുന്നതാണ് അഭികാമ്യം. വിലയുടെ കാര്യത്തിൽ കടുംപിടുത്തം പിടിക്കാതെ നിങ്ങളുടെ മോട്ടോർ ആവശ്യങ്ങൾ നിറവേറ്റുന്ന ഉചിതമായ പരിരക്ഷയുള്ള ഒരു പോളിസി തിരഞ്ഞെടുക്കുവാൻ ഓർമ്മിക്കുക. കൂടാതെ ക്ലെയിമുകൾ നൽകുന്നതിൽ പ്രശസ്തരായ ഇൻഷുറർമാരെതന്നെ തിരഞ്ഞെക്കുക.

ഈ ലളിതമായ നടപടികൾ പാലിക്കേണ്ടതും നിങ്ങളുടെ മോട്ടർ ഇൻഷുറൻസ് പോളിസി നന്നായി മനസ്സിലാക്കാൻ നിങ്ങളുടെ ഇൻഷുററോട് മതിയായ ചോദ്യങ്ങൾ ചോദിക്കേണ്ടതും അത്യന്താപേക്ഷിതമാണ്. നിങ്ങൾ പോളിസി പുതുക്കുമ്പോൾ നിങ്ങൾ എന്താണ് പരിരക്ഷിക്കുന്നതെന്ന് മനസ്സിലാക്കുന്നതിന് നിങ്ങൾക്കും ഉത്തരവാദിത്തം ഉണ്ടെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇൻഷുർ ചെയ്യുക, സമയത്തു പുതുക്കുക, റിലാക്‌സ് ചെയ്യുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA