ഇടനാഴിയിൽ വ്യവസായ കാലൊച്ച

SHARE

കൊച്ചി ∙ കൊച്ചി – കോയമ്പത്തൂർ വ്യവസായ ഇടനാഴിയിലെ ആദ്യഘട്ടത്തിന്റെ നിർമാണം പാലക്കാട് അടുത്ത സെപ്റ്റംബറിൽ തുടങ്ങും. പാലക്കാട് പുതുശേരി, ഒഴലപ്പതി, കണ്ണംപ്ര പഞ്ചായത്തുകളിലായി  2000 ഏക്കർ സ്ഥലത്തായിരിക്കും  വ്യവസായ ഇടനാഴിയിലെ ആദ്യ ക്ലസ്റ്റർ. ഇതിന്റെ ഡ്രോൺ സർവേ പൂർത്തിയായി.. മാസ്റ്റർ പ്ലാൻ തയാറാക്കാൻ 6 മാസം വേണം. ഇൗ സമയം കൊണ്ട് അടിസ്ഥാന സൗകര്യ വികസനവും  പ്രത്യേക കമ്പനി രൂപീകരണവും നടക്കും. മാസ്റ്റർ പ്ലാൻ പൂർത്തിയായി, പ്രാധാന്യം നൽകുന്ന വ്യവസായങ്ങൾ നിശ്ചയിച്ചു കഴിഞ്ഞാൽ ഒരാഴ്ചകൊണ്ടു ഏകജാലക സംവിധാനത്തിലൂടെ  കമ്പനികൾക്കു പ്രവർത്തനാനുമതി ലഭിക്കും.

അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമായതിനാൽ , അനുമതി ലഭിക്കുന്നതിന്റെ പിറ്റേന്നുതന്നെ നിർമാണം തുടങ്ങാമെന്നു വ്യവസായ ഇടനാഴി പദ്ധതിയുടെ  ചുമതലക്കാരനും പ്രിൻസിപ്പൽ സെക്രട്ടറിയുമായ അൽകേഷ്കുമാർ ശർമ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ മുംബൈ– ഡൽഹി വ്യവസായ ഇടനാഴി പദ്ധതിയുടെ ചീഫ് എക്സിക്യൂട്ടീവ് ഒാഫിസറായിരുന്നു അദ്ദേഹം. ചെന്നൈ– ബെംഗളൂരു വ്യവസായ ഇടനാഴിയുടെ തുടർച്ചയായി  കോയമ്പത്തൂരിലേക്കും , അവിടെ നിന്നു കൊച്ചിയിലേക്കും  ഇടനാഴി വികസിപ്പിക്കാൻ ഏതാനും മാസങ്ങൾക്കു മുൻപാണു കേന്ദ്ര സർക്കാർ അനുമതി നൽകിയത്. മറ്റു നഗരങ്ങളിൽ നിർമാണ വ്യവസായങ്ങൾക്കായിരുന്നു  മുൻഗണന.  കേരളത്തിൽ  സ്ഥല ലഭ്യത കുറവുള്ള വ്യവസായങ്ങൾക്കാവും മുൻഗണന.

>>  ദേശീയപാത 544 ന്റെ ഇരുവശത്തുമായി സംസ്ഥാനത്തിന് അനുഗുണമായ വ്യവസായങ്ങളും  അതിനാവശ്യമായ മൂലധനവും കൊണ്ടുവരികയാണു പദ്ധതിയുടെ ലക്ഷ്യം. പാലക്കാട്ടേത് ആദ്യ ക്ലസ്റ്ററാണ്. തുടർന്നു കൊച്ചിയിലും തൃശൂരും ഒാരോ ക്ലസ്റ്ററുകൾ തുടങ്ങും.

ദേശീയപാത 66 സ്പൈൻ സെന്ററായി കണക്കാക്കി തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, ജില്ലകളിലേക്കും  ക്ലസ്റ്ററുകൾ ആരംഭിക്കും.  ദേശീയപാത, റെയിൽവേ ലൈൻ, എൽഎൻജി പൈപ് ലൈൻ, തുറമുഖം, വിമാനത്താവളം എന്നിവയുടെ സാമീപ്യമാണു ഇൗ മേഖലകളിലേക്കും വ്യവസായ ക്ലസ്റ്ററുകൾക്കു സാധ്യത വർധിപ്പിക്കുന്നത്.

>> വ്യവസായ ഇടനാഴിയുടെ ആദ്യ ഘട്ടത്തിൽ കൊച്ചിയിലും തൃശൂരിലും  വാണിജ്യ– ധനകാര്യ മേഖലയ്ക്കു പ്രാധാന്യം നൽകി ഒാരോ ക്ലസ്റ്റുകൾ കൂടി നിർമിക്കും. കൊച്ചി നഗരത്തോടു ചേർന്ന് 500 ഏക്കർ സ്ഥലം ഇതിനായി കണ്ടെത്താൻ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.. ഹോങ്കോങ്, സിംഗപ്പൂർ നഗരങ്ങളെപ്പോലെ  കൊച്ചിയെ രാജ്യാന്തര നിലവാരത്തിലുള്ള ഫിനാൻസ് സിറ്റിയാക്കുകയാണു ലക്ഷ്യം. ഇക്വിറ്റി, ഇൻഷുറൻസ്, ബാങ്ക്, ഹോട്ടലുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവ ഇവിടെ പ്രവർത്തിക്കും.

>> മാസ്റ്റർ പ്ലാൻ തയാറാക്കാൻ 6 മാസം വേണം. ഇൗ സമയം കൊണ്ട് അടിസ്ഥാന സൗകര്യ വികസനവും  പ്രത്യേക കമ്പനി രൂപീകരണവും നടക്കും.

>> പാലക്കാട് ബിഇഎംഎൽ ന്റെ കൈവശമുള്ള കുറച്ചു സ്ഥലം കൂടി ആദ്യ ക്ലസ്റ്ററിനായി ഏറ്റെടുക്കും. പോർട്ട്, എയർപോർട്ട്, റെയിൽവേ, റോഡ് കണക്ടിവിറ്റി ഉള്ളതിനാൽ വ്യവസായ ഇടനാഴിയിൽ കണക്ടിവിറ്റിക്ക് കൂടുതൽ പണം മുടക്കേണ്ടതില്ല.

ശുദ്ധജലം, സൂവിജ്, ഒപ്ടിക് കേബിൾ, തടസമില്ലാതെ വൈദ്യുതി എന്നിവ ഒരുക്കണം. ഐടി, ബാങ്ക്, ടെലികമ്യൂണിക്കേഷൻ സൗകര്യങ്ങളും സർക്കാർ ഒരുക്കിനൽകും. 2000 ഏക്കറും ഒരു ചുറ്റുമതിലിനുള്ളിലായിരിക്കും. ഒരു വ്യവസായ ക്ലസ്റ്റർ രൂപീകരിച്ചാൽ അതിന് അനുബന്ധമായി സ്വാഭാവികമായി ചെറിയ ക്ലസ്റ്ററുകൾ രൂപപ്പെട്ടുവരുന്നതാണു  വ്യവസായ ഇടനാഴിയുടെ  വികസന രീതി.

>>  50 – 50 അനുപാതത്തിലാണു കേന്ദ്ര –സംസ്ഥാന സർക്കാർ ഒാഹരി  പങ്കാളിത്തം. ഏറ്റെടുത്തു നൽകുന്ന ഭൂമിയുടെ മൂല്യം സംസ്ഥാന സർക്കാർ വിഹിതം. അത്രയും തുക കേന്ദ്രം വഹിക്കും. അധികം വേണ്ടിവരുന്ന തുക കേന്ദ്ര സർക്കാർ സോഫ്റ്റ് ലോൺ ആയി തരും. ഒാരോ ക്ലസ്റ്ററിന്റെയും നടത്തിപ്പിനു പ്രത്യേകം കമ്പനി. ആ പ്രദേശത്തെ ഗതാഗതം , വെള്ളം, വൈദ്യുതി, ടെലികമ്യൂണിക്കേഷൻ, മരാമത്ത് തുടങ്ങി എല്ലാ സംവിധാനങ്ങളുടെയും നിയന്ത്രണം പ്രത്യേക കമ്പനിക്കായിരിക്കും.. മാസ്റ്റർ പ്ലാൻ തയാറാക്കാനുള്ള പണം കേന്ദ്രം വഹിക്കും.

 500>> കൊച്ചി നഗരത്തോടു ചേർന്ന് 500 ഏക്കർ സ്ഥലം ഇതിനായി
കണ്ടെത്താൻ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്..

 2000>> 2000 ഏക്കർ ഒരു ചുറ്റുമതിലിനുള്ളിലായിരിക്കും. ഒരു വ്യവസായ ക്ലസ്റ്റർ രൂപീകരിച്ചാൽ അതിന് അനുബന്ധമായി സ്വാഭാവികമായി ചെറിയ ക്ലസ്റ്ററുകൾ രൂപപ്പെട്ടുവരുന്നതാണു  വ്യവസായ ഇടനാഴിയുടെ  വികസന രീതി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA