ADVERTISEMENT

കൊച്ചി/പാലക്കാട് ∙ മഹാരാഷ്ട്രയിൽ നാസിക്കിൽ വിളവെടുപ്പ് ആരംഭിച്ചതോടെ ഉള്ളി വില കുറയുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും കേരളത്തിലേക്ക് വേണ്ടത്ര സ്റ്റോക്ക് ലഭിക്കാത്തതിനാൽ വില വീണ്ടും ഉയരുന്നു. മൊത്ത വിപണിയിൽ കിലോയ്ക്ക് 30 രൂപ കൂടി വലിയ ഉള്ളിയുടെ വില 110 – 140 രൂപയായി. ചെറിയ ഉള്ളിക്ക് 105 മുതൽ 140 രൂപവരെയാണു വില. ചില്ലറ വിപണിയിൽ 120 രൂപ മുതൽ മുകളിലേക്കാണു വില. രണ്ടാഴ്ചകൂടി പ്രതിസന്ധി തുടരുമെന്നു വ്യാപാരികൾ പറയുന്നു.

വില വർധന പരിഹരിക്കാനായി കേന്ദ്രം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഉള്ളിയും കേരളത്തിനു ലഭിച്ചേക്കില്ല. ആകെ 290 ടൺ ഉള്ളി മാത്രമാണ് വിദേശത്തുനിന്ന് മുംബൈ തുറമുഖത്ത് എത്തുന്നത്. ആഴ്ചതോറും 45 ടൺ ഉള്ളിയാണ് കേരളം ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ അപര്യാപ്ത മൂലം കേരളത്തിന്റെ വിഹിതം ലഭിക്കാൻ സാധ്യതയില്ലെന്ന് സപ്ലൈകോ ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.എൻ. സതീഷ് പറഞ്ഞു.

അതേസമയം നാസിക്കിലെ വിപണികളിൽനിന്ന് സപ്ലൈകോ ഉള്ളി വാങ്ങിത്തുടങ്ങി. ക്രിസ്മസ് ചന്തകളിൽ കിലോഗ്രാമിന് 95 രൂപ നിരക്കിൽ ഈ ഉള്ളി സപ്ലൈകോ ലഭ്യമാക്കും. സപ്ലൈകോ ജീവനക്കാർ ഉള്ളി കൊണ്ടുവരാനായി നേരത്തേതന്നെ മുംബൈയിൽ എത്തിയിട്ടുണ്ട്.

വിപണിയിൽ 140 മുതൽ 160 രൂപ വരെ വിലയുള്ള ഏറ്റവും ഗുണനിലവാരമുള്ള ഉള്ളിയാണ് സപ്ലൈകോ വില കുറ‍ച്ച് ലഭ്യമാക്കുക. 87 രൂപയ്ക്കു വാങ്ങിയ ഉള്ളിയാണ് 95 രൂപയ്ക്ക് ലാഭമെടുക്കാതെ ക്രിസ്മസ് ചന്തകളിൽ എത്തിക്കുന്നത്. കിലോഗ്രാമിന് 60 രൂപയ്ക്ക് കേന്ദ്രം ഇറക്കുമതി ചെയ്യുന്ന ഉള്ളി കേരളത്തിനു ലഭിച്ചാൽ 68–70 രൂപയ്ക്കു വിപണികളിൽ ലഭ്യമാക്കാനായിരുന്നു സപ്ലൈകോയുടെ തീരുമാനം. 300 ടൺ ഉള്ളി കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

തമിഴ്നാട്ടിൽ നിന്ന് 120 രൂപ നിരക്കിൽ ചെറിയ സവാള വിപണികളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.

English Summary: Onion price rises again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com