ADVERTISEMENT

ന്യൂഡൽഹി∙ ചൈനീസ് നിർമിത കളിപ്പാട്ടങ്ങൾ, വിദേശ നിർമിത ടിവി സെറ്റുകൾ തുടങ്ങിയവയ്ക്ക് ഇറക്കുമതി നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്രസർക്കാർ നീക്കം. ആഭ്യന്തര നിർമാതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.  ആദ്യം പൂർണമായി നിരോധനമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും നേരിട്ടുള്ള വിദേശ നിക്ഷേപം നടത്തിയ ചില കളിപ്പാട്ടക്കമ്പനികളുടെ സമ്മർദ്ദം കാരണം നിയന്ത്രണങ്ങളേർപ്പെടുത്തുകയാണു ചെയ്യുന്നത്. ഗുണനിലവാര പരിശോധനയും കർശനമാക്കും.

കഴിഞ്ഞ സാമ്പത്തിക വർഷം 4500 കോടി രൂപയുടെ കളിപ്പാട്ടങ്ങളും ഗെയിമിങ് സംവിധാനങ്ങളുമാണ് ഇറക്കുമതി ചെയ്തിരുന്നത്. ഇതിൽ 3200 കോടി രൂപയുടേതും ചൈനീസ് ഉൽപന്നങ്ങളായിരുന്നു.  ടിവി നിർമാണത്തിനുപയോഗിക്കുന്ന ഉപകരണങ്ങൾക്കും ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്തുക വഴി ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കാനാകുമെന്നാണു കണക്കു കൂട്ടൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com